വ്യാവസായിക മേഖല വീണ്ടും തളര്‍ച്ചയില്‍; സെപ്റ്റംബറില്‍ ഉല്‍പ്പാദന വളര്‍ച്ച 5.8%

രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച സെപ്റ്റംബറില്‍ മൂന്ന് മാസത്തെ ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞതായി വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐ.ഐ.പി). ഓഗസ്റ്റില്‍ 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 10.8 ശതമാനത്തില്‍ നിന്നാണ് ഈ ഇടിവുണ്ടായതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി.

ഉല്‍പ്പാദന മേഖലയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് ഓഗസ്റ്റില്‍ 9.3 ശതമാനമായിരുന്നത് സെപ്റ്റംബറില്‍ 4.5 ശതമാനമായി കുറഞ്ഞു. വൈദ്യുതി മേഖലയുടെ വളര്‍ച്ച 15.3 ശതമാനത്തില്‍ നിന്ന് 9.9 ശതമാനമായും ഖനന മേഖലയുടെ വളര്‍ച്ച ഓഗസ്റ്റിലെ 12.3 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ 11.5 ശതമാനമായും ഇടിഞ്ഞു. ഫാക്ടറി ഉല്‍പ്പാദനം സെപ്റ്റംബറില്‍ 2.4 ശതമാനം കുറഞ്ഞു.

ഭക്ഷ്യ ഉല്‍പന്നങ്ങള്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, നോണ്‍-മെറ്റാലിക് മിനറല്‍ ഉല്‍പന്നങ്ങള്‍, രാസ ഉല്‍പന്നങ്ങള്‍, ലോഹങ്ങള്‍ എന്നിവയിലുണ്ടായ തുടര്‍ച്ചയായ കുറവാണ് ഉല്‍പ്പാദന പ്രവര്‍ത്തനത്തിലെ അസാധാരണമായ ഇടിവിന് കാരണം. മൊത്തത്തില്‍ ഈ ആറ് ഇനങ്ങളാണ് വ്യാവസായിക ഉല്‍പ്പാദന സൂചികയുടെ 60 ശതമാനവും ഉള്‍ക്കൊള്ളുന്നത്.

ഈ സൂചികയില്‍ ഉള്‍പ്പെട്ട 23 ഇനങ്ങളില്‍ ഒമ്പതിന്റെയും ഉത്പാദനം സെപ്റ്റംബറില്‍ കുറഞ്ഞു. അതേസമയം ഉപഭോക്തൃ ഉത്പന്നങ്ങളുടെ സൂചിക സെപ്റ്റംബറില്‍ 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വ്യാവസായിക ഉല്‍പ്പാദന സൂചികയിലെ വളര്‍ച്ച കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 7.1 ശതമാനത്തില്‍ നിന്ന് 6.0 ശതമാനത്തിലേക്ക് കുറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it