Begin typing your search above and press return to search.
സഹകരണ മേഖലയ്ക്ക് മാത്രമായി പ്രത്യേക മന്ത്രാലയം: ഗുണങ്ങളെന്തെല്ലാം?
കഴിഞ്ഞ കേന്ദ്രബജറ്റിലെ പ്രഖ്യാപനം പോലെ സഹകരണ മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം സജ്ജമാക്കി കേന്ദ്രം. സഹകരണത്തിലൂടെ സമൃദ്ധി' എന്ന കാഴ്ചപ്പാടോടെയാണ് മോദി സര്‍ക്കാര്‍ പുതിയ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ സഹകരണ മേഖലയ്ക്കായി നിയമപരമായതും, ഭരണപരമായതുമായ നയ രൂപീകരണമാണ് ഈ മന്ത്രാലയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സഹകരണ മേഖലയ്ക്ക് ഈ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ഗുണകരമാകും, ഇതുവഴി സാധാരണ ജനങ്ങളിലേക്ക് കൂടുതല്‍ വേരൂന്നാന്‍ സഹായിക്കുന്ന മാറ്റങ്ങളായിരിക്കും സാധ്യമാകുക എന്ന് വാര്‍ത്താ കുറിപ്പില്‍ കേന്ദ്രം വ്യക്തമാക്കുന്നു.
സഹകരണ മേഖലയിലെ ബിസിനസുകള്‍ സുതാര്യതയോടെ നടത്തിക്കൊണ്ടുപോകാനും, മള്‍ട്ടി സ്റ്റേറ്റ് കോര്‍പ്പറേറ്റീവുകളെ ഉണ്ടാക്കിയെടുക്കാനും കേന്ദ്ര സഹകരണ മന്ത്രാലയം ശ്രമിക്കുമെന്നാണ് വാര്‍ത്തകുറിപ്പ് വ്യക്തമാക്കുന്നത്.
സഹകരണ മേഖലയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനം രാജ്യത്തിന് അത്യവശ്യമാണ്, അത് കര്‍ത്തവ്യ ബോധത്തോടെ നിര്‍വഹിക്കാനും,അതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കാനും ഈ വകുപ്പ് വഴി ശ്രമിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് സഹകരണ മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം എന്ന ആശയം അവതരിപ്പിച്ചത്. അതേ സമയം ഈ വകുപ്പിന്റെ അധികാരങ്ങളും മറ്റും സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവരണം. ആര്‍ക്കൊക്കെയാകും ചുമതലകള്‍, സംസ്ഥാന തലത്തിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവ എങ്ങനെ ഏകോപിപ്പിക്കും എന്നതും വ്യക്തമാക്കാനുണ്ട്.
Next Story
Videos