

ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് 2020 ലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച സംബന്ധിച്ച നിഗമനം 5.4 ശതമാനമായി കുറച്ചു. 6.6 ശതമാനമാകുമെന്നായിരുന്നു നേരത്തെ മൂഡിസ് കണക്കാക്കിയത്. 2021 ലെ ജിഡിപി വളര്‍ച്ച സംബന്ധിച്ച നിഗമനം മുന്‍പ് കണക്കാക്കിയിരുന്ന 6.7 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി മൂഡീസ് കുറച്ചിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനത്തിന്റെ ഫലമായി ആഗോള സമ്പദ് വ്യവസ്ഥയില്‍ ഉടലെടുത്ത വെല്ലുവിളികള്‍ ഇന്ത്യയുടെ വീണ്ടെടുക്കലിനെയും ബാധിക്കുമെന്നാണ് മൂഡീസ് വിലയിരുത്തുന്നത്. ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന ഏതു തിരിച്ചുവരവും മുമ്പ് പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ മന്ദഗതിയില്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.യുഎസ്-ചൈന വ്യാപാര യുദ്ധങ്ങള്‍ക്ക് ശേഷമുണ്ടായ ഉടമ്പടിയുടെ ഫലമായി ആഗോള വളര്‍ച്ച സുസ്ഥിരകയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷകള്‍ക്ക് കൊറോണ വൈറസ് താല്‍ക്കാലികമായെങ്കിലും മങ്ങലുണ്ടാക്കിയിട്ടുണ്ടെന്നാണ് മൂഡിസ് കണക്കാക്കുന്നത്.
2020ല്‍ ജി 20 രാഷ്ട്രങ്ങളുടെ സമ്പദ്വ്യവസ്ഥ മൊത്തമായി 2.4 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് പ്രകടമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2020 ല്‍ ചൈനയുടെ ജിഡിപി വളര്‍ച്ച 5.2 ശതമാനമായി കുറയുമെന്നും പ്രവചിക്കുന്നു. 2021 ല്‍ 5.7 ശതമാനം വളര്‍ച്ച ചൈനക്കുണ്ടാകുമെന്നാണ് നിഗമനം. കൊറോണ വൈറസ് പകര്‍ച്ചവ്യാധി സംബന്ധിച്ച ഭയം ചൈനയിലെ വാണിജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും മൂഡിസ് നിരീക്ഷിക്കുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine