85 രാജ്യങ്ങളില്‍ പത്തുലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; ഈ കണക്ക് കണ്ടോ?

ഇന്ത്യയ്ക്ക് പുറത്ത് 85 രാജ്യങ്ങളിലായി പത്തു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് 2021 ജനുവരിയിലെ കണക്ക്. കൊറോണ കാരണം അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടഞ്ഞതോടെ, 2020ല്‍ വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. പക്ഷേ, അതിപ്പോള്‍ പഴയപോലെ ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019ല്‍ 5.9 ലക്ഷം വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോയിരുന്നു. എന്നാല്‍ 2020ല്‍ 55 % കുറഞ്ഞ്, 2.6 ലക്ഷമായി ചുരുങ്ങിയെന്ന് വിദേശകാര്യ മന്ത്രാലയത്തില്‍ കണക്കില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്രാവശ്യം 94% വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് ലെവറേജ് എഡ്യു നടത്തിയ സര്‍വേയില്‍ വ്യക്തമാവുന്നു.

വിദേശപഠനം തെരഞ്ഞെടുത്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

2016- 440,000
2019- 770,000
2024- 18 ലക്ഷം (പ്രതീക്ഷിക്കുന്നത്)

യു.എസ്.എ, കാനഡ, യു.കെ, ഓസ്ട്രേലിയ പോലുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ബിരുദാനന്തര തല ഉപരിപഠനത്തിനായി തെരഞ്ഞെടുക്കുന്നത്. ഇവര്‍ സ്പെഷ്യലൈസ്ഡ് കോഴ്സുകള്‍ തേടിയാണ് യാത്രയാവുന്നതും (റെഡ്സീര്‍ റിപ്പോര്‍ട്ട്)
പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു
അതിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. 2021ലെ ആദ്യ ഒമ്പതുമാസത്തിനുള്ളില്‍ തന്നെ ഒരു ലക്ഷം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആറുലക്ഷത്തിലേറെ പേര്‍ ഇന്ത്യന്‍ പൗരത്വം വേണ്ടെന്നുവെച്ചു. ഇങ്ങനെ പൗരത്വം വേണ്ടെന്ന് വയ്ക്കുന്നവരില്‍ കൂടുതലും ഹൈ നെറ്റ് വര്‍ത്ത് ഇന്‍ഡിവിഡ്വലുകളാണ്. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ 'Exodus in the World' പട്ടികയില്‍ മുന്‍നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. 2014-2020 കാലഘട്ടത്തില്‍ 35,000 അതിസമ്പന്ന ഇന്ത്യന്‍ സംരംഭകര്‍ പൗരത്വം ഉപേക്ഷിച്ചതാണ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശരാജ്യത്തെ പൗരന്മാരായിരിക്കുമ്പോള്‍ കിട്ടുന്ന സൗകര്യങ്ങളും സുരക്ഷയും ഉയര്‍ന്ന ജീവിതശൈലിയും ഒക്കെയാണ് ഇത്തരത്തില്‍ പൗരത്വം തന്നെ ഉപേക്ഷിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്.


Related Articles
Next Story
Videos
Share it