മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന് 62 ശതമാനം ലാഭ വര്‍ധന
മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയ്ക്ക് ( എം.സി.എകസ്) 2019 - 20 സാമ്പത്തിക വര്‍ഷത്തില്‍ 62 ശതമാനം ലാഭ വര്‍ധന. 236.50 കോടി രൂപയാണ് ലാഭം. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 146.24 കോടി രൂപയായിരുന്നു. വരുമാനത്തിലും വലിയ വര്‍ധന രേഖപ്പെടുത്തി. 503.11 കോടി രൂപയാണ് ഇപ്പോഴത്തെ വരുമാനം. 201819 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 398.59 കോടി രൂപയായിരുന്നു.
201920 സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ 65.50 കോടി രൂപ ലാഭം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ലാഭം 60.95 കോടി രൂപയായിരുന്നു. വരുമാനം 134.94 കോടി രൂപയായി വര്‍ധിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 110.80 കോടി രൂപയാണ് വരുമാനം ലഭിച്ചിരുന്നത്. ഓഹരി ഉടമകള്‍ക്ക് 300 ശതമാനം ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 10രൂപ മുഖവിലയുള്ള ഓഹരിക്ക് 30 രൂപ ഡിവിഡന്റായി ലഭിക്കും.
പ്രതിദിന വിറ്റുവരവിന്റെ ആവറേജ് കണക്കില്‍ 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ 26 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. 32,424 കോടി രൂപയാണ് പ്രതിദിന ആവറേജ് വിറ്റു വരവ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline