പുതുവത്സരാഘോഷത്തില്‍ ബെവ്‌കോ വഴി വിറ്റത് 82.26 കോടിയുടെ മദ്യം

കഴിഞ്ഞ വര്‍ഷം ഇത് 70.55 കോടിയായിരുന്നു.
Wedding photo created by freepic.diller - www.freepik.com
Wedding photo created by freepic.diller - www.freepik.com
Published on

ക്രിസ്മസിനു പുറമെ പുതുവത്സരദിനത്തിലും കേരളത്തില്‍ റെക്കോഡ് മദ്യവില്‍പന. ഡിസംബര്‍ 31 ന് മാത്രം സംസ്ഥാനത്തെ ബെവ്‌കോ ഔട്‌ലെറ്റുകള്‍ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഇത് 70.55 കോടിയായിരുന്നു. ഏറ്റവുമധികം വില്‍പന നടന്നത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ലെറ്റിലാണ്.

ഒരു കോടി 6 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. പാലാരിവട്ടത്ത് 81 ലക്ഷവും കടവന്ത്രയില്‍ 77.33 ലക്ഷം രൂപയുടെ മദ്യവും ബെവ്‌കോ വിറ്റു. ഡിസംബര്‍ 24 ന് ബിവ്‌റേജസ് കോര്‍പറേഷന്‍ 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്.

2021 ല്‍ ഇത് 55 കോടി രൂപയായിരുന്നു. തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ലൈറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്. കേരളത്തില്‍ ആകെ വിറ്റത് 73 കോടി രൂപയുടെ മദ്യമാണ്. കണ്‍സ്യൂമര്‍ ഫെഡ് ഔട്ലറ്റുകള്‍ വഴി വിറ്റ മദ്യത്തിന്റെ കണക്ക് കൂടി കൂട്ടുമ്പോഴാണിത്.

ക്രിസ്മസ് ദിവസം ബെവ്കോ ഔട്ലറ്റ് വഴി 65 കോടിയുടെയും കണ്‍സ്യൂമര്‍ ഫെഡ് ഔട്ലറ്റ് വഴി എട്ട് കോടി രൂപയുടെയും മദ്യം വിറ്റു. ക്രിസ്മസ് തലേന്ന് കണ്‍സ്യൂമര്‍ഫെഡ് വഴി 11.5 കോടി രൂപയുടെ മദ്യം വിറ്റു. ഇതുകൂടിയാകുമ്പോള്‍ ക്രിസ്മസിന് കുടിച്ചത് 150.38 കോടിരൂപയുടെ മദ്യവുമാണ്. ക്രിസ്മസ് ദിനത്തില്‍ ബെവ്കോ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസിലെ ഔട്ലറ്റിലാണ്, 73.54 ലക്ഷം രൂപയ്ക്ക്.

70.70 ലക്ഷം രൂപയുടെ മദ്യം വാങ്ങിക്കുടിച്ച ചാലക്കുടിക്കാര്‍ രണ്ടാമതാണ്. 60 ലക്ഷം രൂപയുടെ മദ്യംവിറ്റ ഇരിഞ്ഞാലക്കുട ഔട്ലെറ്റ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണയും ഈ ഔട്ലെറ്റുകള്‍ തന്നെയായിരുന്നു മുന്നില്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com