
45 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വനിതാ ധനകാര്യമന്ത്രി കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിന്റെ വ്യത്യസ്തതയിലേക്ക് ലോകം ഉറ്റു നോക്കുമ്പോള്‍ ബജറ്റ് അവതരണത്തിന് മുന്‍പ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍ എത്തിയ നിര്‍മലയുടെ കയ്യിലെ ബജറ്റ് പെട്ടിയാണ് മാധ്യമങ്ങള്‍ തിരഞ്ഞത്.
എന്നാല്‍ ഇത്തവണ ബ്രീഫ് കേസിന് പകരം നാലുമടക്കുള്ള, സുവര്‍ണ നിറത്തിലെ അശോകസ്തംഭം പതിച്ച ചുവന്ന തുണിയില്‍ ആണ് നിര്‍മല ബജറ്റ് ഡോക്യൂമെന്റുകൾ കൊണ്ട് വന്നത്.
ചീഫ് ഇക്കണോമിക് അഡൈ്വസര്‍ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ അറിയിച്ചത്, ഇത് പാഞ്ചാത്യ ചിന്താഗതിയുടെ അടിമത്തത്തില്‍ നിന്നും ഇന്ത്യന്‍ സംസ്‌കാരത്തിലേക്കും പൈതൃകത്തിലേക്കുമുള്ള തിരിച്ചു പോക്കാണെന്നാണ്.
വ്യത്യസ്തതകളോടെയുള്ള എന്‍ട്രി അവതരണത്തിലും പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine