Begin typing your search above and press return to search.
ജിഎസ്ടിയായി ലഭിച്ചത് 1.30 ലക്ഷം കോടി; ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ വരുമാനം
തുടര്‍ച്ചയായ നാലാം മാസവും ജിഎസ്ടി വരുമാനം ലക്ഷം കോടി കടന്ന ജിഎസ്ടി വരുമാനം. ഒക്ടോബര്‍ മാസം 1,30,127 ലക്ഷം കോടിരൂപയാണ് ജിഎസ്ടി വരുമാനമായി രാജ്യത്തിന് ലഭിച്ചത്. 2017ല്‍ ജിഎസ്ടി നടപ്പാക്കിയ ശേഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയാണിത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം വളര്‍ച്ചാണ് ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായത്. 2021 ഏപ്രിലില്‍ ലഭിച്ച 1,41,384 ലക്ഷം കോടി രൂപയാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ ജിഎസ്ടി വരുമാനം
ഒക്ടോബറില്‍ ലഭിച്ച മൊത്ത ജിഎസ്ടി വരുമാനത്തില്‍ 23,861 കോടി രൂപ സെന്‍ട്രല്‍ ജിഎസ്ടിയും 30,421 കോടി രൂപ സ്റ്റേറ്റ് ജിഎസ്ടിയിലും ആണ്. 67,361 കോടി രൂപ് ഇന്റഗ്രേറ്റഡ് ജിഎസ്ടിയിലൂടെയാണ്. വിവിധ സെസുകളില്‍ നിന്നായി 8,484 കോടി രൂപയാണ് ലഭിച്ചത്. 2019 ഒക്ടോബറിനെക്കാള്‍ 36 ശതമാനം വര്‍ധനവാണ് 2021 ഒക്ടോബറില്‍ ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായത്.
സാധനങ്ങളുടെ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 2020 ഒക്ടോബറിനെ അപേക്ഷിച്ച് 39 ശതമാനവും ആഭ്യന്തര ഇടപാടില്‍ നിന്നുള്ള വരുമാനവും 19% ഉയര്‍ന്നു. സെമി കണ്ടക്റ്ററുകളുടെ ക്ഷാമം കാറുകളുടെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയെ ബാധിച്ചില്ലായിരുന്നെങ്കില്‍ വരുമാനം ഇനിയും ഉയര്‍ന്നേനെ എന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Next Story
Videos