കൂടുതല്‍ വ്യാപാരികളെ ഉള്‍പ്പെടുത്താന്‍ ഒ.എന്‍.ഡി.സി; ഇടപാടുകളുടെ എണ്ണവും കൂട്ടും
നടപ്പ് സാമ്പത്തിക വര്‍ഷാവസാനത്തോടെ വ്യാപാരികളുടെ എണ്ണം 2.35 ലക്ഷത്തില്‍ നിന്ന് 3 ലക്ഷമായി ഉയര്‍ത്താനാണ് ഒ.എന്‍.ഡി.സി (ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ്) ലക്ഷ്യമിടുന്നതെന്ന് ഒ.എന്‍.ഡി.സി എം.ഡിയും സി.ഇ.ഒയുമായ ടി.കോശി പറഞ്ഞു. മാര്‍ച്ചില്‍ 5,000ല്‍ താഴെ ഇടപാടുകളാണ് ഒ.എന്‍.ഡി.സിയില്‍ നടന്നത്. നവംബര്‍ 6-13 വരെയുള്ള ഉത്സവനാളുകളില്‍ ഒ.എന്‍.ഡി.സിയില്‍ ഏകദേശം 47.5 ലക്ഷം ഇടപാടുകള്‍ നടന്നു. ഈ ഇടപാടുകളുടെ എണ്ണം 60-70 ലക്ഷമായി ഉയര്‍ത്താനും പരിശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചതായി ഇ.ടി റീറ്റെയ്ല്‍ അഭിമുഖത്തില്‍ പറഞ്ഞു.
നവംബര്‍ 6 മുതല്‍ 13 വരെയുള്ള ഉത്സവനാളുകളില്‍ ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, പുണെ എന്നീ നഗരങ്ങളാണ് മൊത്തം ഇടപാടിന്റെ 32 ശതമാനം സംഭാവന നല്‍കിയ ആദ്യ 5 നഗരങ്ങള്‍. വിവിധ പ്ലാറ്റ്ഫോമുകളിലും ആപ്പുകളിലും നിരവധി ആനുകൂല്യങ്ങള്‍ നല്‍കിയത് വില്‍പ്പന ഉയര്‍ത്താന്‍ സഹായിച്ചു
ഭക്ഷണത്തിന്റെയും പലചരക്ക് സാധനങ്ങളുടെയും വിപണനത്തില്‍ ആരംഭിച്ച ഒ.എന്‍.ഡി.സി ഇലക്ട്രോണിക്സ്, ഫാഷന്‍, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലുടനീളം അതിന്റെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. മൊത്തം ഇടപാടുകളുടെ 35 ശതമാനവും ഭക്ഷണ വിതരണമാണ്. പലചരക്ക് സാധനങ്ങള്‍ 10-12 ശതമാനവും ഫാഷന്‍ ഏകദേശം 30 ശതമാനവും ഇലക്ട്രോണിക്‌സ് മറ്റ് വിഭാഗങ്ങളുമായുള്ള 25 ശതമാനവും സംഭാവന ചെയ്യുന്നുണ്ട്.
ഒ.എന്‍.ഡി.സിയെ കുറിച്ച് കൂടുതല്‍ അറിയുന്നതിനായി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് ബിസിനസ് സമ്മിറ്റായ 'ധനം റീറ്റെയ്ല്‍ ആന്‍ഡ് ഫ്രാഞ്ചൈസ് സമ്മിറ്റില്‍' പങ്കെടുക്കൂ. 'ONDC- Transforming digital commerce in India' എന്ന വിഷയത്തില്‍ ഒ.എന്‍.ഡി.സി സീനിയര്‍ വൈസ് പ്രസിഡന്റ് നിതിന്‍ നായര്‍ പ്രഭാഷണം സമ്മിറ്റില്‍ നടത്തും. എങ്ങനെ ഒരു റീറ്റെയ്‌ലര്‍ക്ക് ഒ.എന്‍.ഡി.സി സംവിധാനത്തിലേക്ക് പ്രവേശിക്കാമെന്നതിനെ കുറിച്ചും അദ്ദേഹം സമ്മിറ്റില്‍ സംസാരിക്കും. ഡിസംബര്‍ 7ന് കൊച്ചി ലെ മെറിഡിയനില്‍ രാവിലെ 9:30ന് ധനം റീറ്റെയ്ല്‍ ആന്‍ഡ് ഫ്രാഞ്ചൈസ് സമ്മിറ്റ് ആരംഭിക്കും.
Dhanam Retail & Franchise Summit 2023: Learn, Network & Grow. For more details click here