നാളെ മുതൽ പാൻ കാർഡ് നിയമങ്ങളിൽ മാറ്റം 

ഡിസംബർ 5 (ബുധനാഴ്ച്ച) മുതൽ പാൻ കാർഡ് നിയമങ്ങളിൽ മാറ്റം. പണമിടപാടുകൾ നിരീക്ഷിക്കാനും നികുതി വെട്ടിപ്പ് എളുപ്പത്തിൽ കണ്ടെത്താനും മാറ്റങ്ങൾ ആദായനികുതി വകുപ്പിന് സഹായകരമാവും എന്നാണ് വിലയിരുത്തുന്നത്.

നവംബർ 19ന് ധനകാര്യമന്ത്രാലയം പുറത്തിറക്കിയ നോട്ടിഫിക്കേഷനിലാണ് ഇൻകം ടാക്സ് റൂൾസ് (1962) ഭേദഗതികൾ ഉള്ളത്. പുതിയ നിയമങ്ങൾ ഇവയാണ്:

  • ഒരു സാമ്പത്തിക വർഷത്തിൽ രണ്ടര ലക്ഷമോ അതിൽ കൂടുതലോ രൂപയുടെ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിർബന്ധമായും പാൻ കാർഡ് നേടണം. ഇതിനായുള്ള അപേക്ഷകൾ മേയ് 31 ന് സമർപ്പിക്കണം.
  • വ്യക്തികൾക്ക് ഈ നിയമങ്ങൾ ബാധകമാവുന്നത് എപ്പോഴാണെന്നും നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വ്യക്തി കമ്പനിയുടെ മാനേജിങ് ഡയറക്ടർ, ഡയറക്ടർ, പാർട്ണർ, ട്രസ്റ്റീ, സ്ഥാപകൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തുടങ്ങിയ പദവികൾ വഹിക്കുന്നുണ്ടെങ്കിൽ ഈ നിയമം ബാധകമാകും. അങ്ങനെയുള്ളവർ മേയ് 31ന് മുൻപ് പാൻ കാർഡ് നേടണം.
  • പാൻകാർഡിന് അപേക്ഷിക്കുമ്പോൾ പിതാവിന്റെ പേര് നിർബന്ധമായും ചേർക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. മാതാവ് ‘സിംഗിൾ പാരന്റ്’ ആയിട്ടുള്ള അപേക്ഷകർക്ക് അവരുടെ പേര് മാത്രം ചേർക്കാനുള്ള സൗകര്യം അപേക്ഷയിൽ ഉണ്ടാകും.

Related Articles
Next Story
Videos
Share it