ചരിത്രത്തില്‍ ആദ്യം! കോര്‍പറേറ്റുകളേക്കാള്‍ സര്‍ക്കാറിന് നികുതി കൊടുക്കുന്നത് വ്യക്തികള്‍; കോര്‍പറേറ്റ് ടാക്‌സിനെ കടത്തിവെട്ടി ആദായനികുതി പിരിവ്

ജിഎസ്ടി നിലവിൽ വന്നതിന് ശേഷം പ്രത്യക്ഷ നികുതി പിരിവ് കൂടുതൽ ശക്തമായി
income tax
income taxImage courtesy: Canva
Published on

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വ്യക്തിഗത ആദായ നികുതി പിരിവ് കോർപ്പറേറ്റ് നികുതികളെ മറികടന്നു. പ്രത്യക്ഷ നികുതികളിൽ വ്യക്തിഗത ആദായ നികുതിയുടെ വിഹിതം 2014 സാമ്പത്തിക വർഷത്തിലെ 38.1 ശതമാനത്തിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 53.4 ശതമാനമായി കുത്തനെ ഉയർന്നു. അതേസമയം കോർപ്പറേറ്റ് നികുതികൾ ഇതേ കാലയളവിൽ 61.9 ശതമാനത്തിൽ നിന്ന് 46.6 ശതമാനമായി കുറഞ്ഞു.

വലിയ മാറ്റങ്ങൾക്കാണ് കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ പ്രത്യക്ഷ നികുതി പിരിവ് സാക്ഷ്യം വഹിച്ചത്. വ്യക്തിഗത ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണം 2.3 മടങ്ങായി വർദ്ധിച്ചു. 2014 സാമ്പത്തിക വർഷത്തിൽ 3.05 കോടിയില്‍ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ 6.97 കോടിയായി. ടിഡിഎസ് വഴി നികുതി അടയ്ക്കുന്നവരെ കൂടി ഉൾപ്പെടുത്തുമ്പോള്‍, നികുതിദായകരുടെ എണ്ണം 5.38 കോടിയില്‍ നിന്ന് 9.92 കോടിയായി.

2014 സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷം കോടി രൂപയായിരുന്ന ടിഡിഎസ് നികുതി ശേഖരണം 2024 സാമ്പത്തിക വർഷത്തിൽ ഇരട്ടിയിലധികമായി 6.5 ലക്ഷം കോടി രൂപയിലെത്തി. സമയപരിധിക്ക് മുമ്പുളള നികുതി പേയ്‌മെന്റുകൾ 2.9 ലക്ഷം കോടി രൂപയിൽ നിന്ന് 12.8 ലക്ഷം കോടി രൂപയായും ഉയര്‍ന്നു. ടിഡിഎസും സമയപരിധിക്ക് മുമ്പുളള നികുതി പേയ്‌മെന്റും ഇപ്പോൾ മൊത്തം പ്രത്യക്ഷ നികുതിയുടെ പകുതിയിലധികമാണ്.

2017 ൽ ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവിൽ വന്നതിന് ശേഷം ഇൻവോയ്‌സ്-മാച്ചിംഗിലൂടെയും ഡാറ്റ സംയോജനത്തിലൂടെയും പ്രത്യക്ഷ നികുതി പിരിവ് കൂടുതൽ ശക്തമായി. സജീവ ജിഎസ്ടി നികുതിദായകരുടെ എണ്ണം 2019-ലെ 1.24 കോടിയില്‍ നിന്ന് 2024-ൽ 1.47 കോടിയായി ഉയർന്നു. മുമ്പ് രജിസ്റ്റർ ചെയ്യാത്ത നിരവധി ബിസിനസുകളെ നികുതി പരിവിന് കീഴില്‍ കൊണ്ടു വരാനും സാധിച്ചു. വരുമാന പ്രഖ്യാപനങ്ങൾ ക്രോസ്-വെരിഫൈ ചെയ്ത് നികുതി വെട്ടിപ്പ് തടയാന്‍ ഡിജിറ്റല്‍ വല്‍ക്കരണം അധികൃതര്‍ക്ക് വളരെ സഹായകരമാണ്.

Personal income tax collection bypasses corporate taxes.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com