
ഇന്ധനവിലക്കയറ്റത്തിന് തടയിടാൻ കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും 2.50 രൂപ വീതം കുറച്ചപ്പോൾ പിന്നാലെ 13 സംസ്ഥാനങ്ങളാണ് വാറ്റ് കുറച്ചത്. ഇതുമൂലം അഞ്ചു രൂപ വരെ ഇന്ധനവിലയിൽ ഇളവ് ലഭിച്ച സംസ്ഥാനങ്ങളുണ്ട്.
കേന്ദ്ര സർക്കാർ തീരുവ 1.50 രൂപയും എണ്ണക്കമ്പനികള്‍ ഒരു രൂപയുമാണ് കുറച്ചത്. സംസ്ഥാനങ്ങൾ 2.50 രൂപ വീതം നികുതി കുറച്ചു. കേരളം ഇതുവരെ കുറക്കാൻ തയ്യാറായിട്ടില്ല.
എണ്ണവില കുറയ്ക്കുന്നതിലൂടെ കേന്ദ്രത്തിന് 21,000 കോടിയുടെ നഷ്ടമുണ്ടാകും. നികുതിയിനത്തിൽ മാത്രം 10,500 കോടിയുടെ നഷ്ടമുണ്ടാകുമെന്നുമാണ് ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞത്.
ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, ആസ്സാം, ത്രിപുര, ഹരിയാണ, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, അരുണാചൽ പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാങ്ങൾ മുഴുവൻ അഞ്ച് രൂപയും ഇളവ് നൽകിയിട്ടുണ്ട്.
ഒക്ടോബർ അഞ്ചിന് തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 84.84 രൂപയും ഡീസലിന് 78.10 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 83.50 രൂപയും
ഡീസലിന് 76.85 രൂപയും. കോഴിക്കോട് പെട്രോളിന് 83.98 രൂപയും ഡീസലിന് 77.33 രൂപയും.
Read DhanamOnline in English
Subscribe to Dhanam Magazine