Begin typing your search above and press return to search.
ഇന്നും ഇന്ധനവില വര്‍ധന: ഈ മാസം 14-ാം തവണ
രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധന. ഈ മാസം ഇത് 14-ാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 100.15 രൂപയായി. ഡീസലിന് 95.24 രൂപയാണ്. കൊച്ചിയില്‍ പെട്രോളിന് 98.27 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില.
പുതുക്കിയ നിരക്ക് പ്രകാരം ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 98.11 രൂപയായും ഡീസല്‍ വില 88.65 രൂപയായും ഉയര്‍ന്നു. മുംബൈയില്‍ പെട്രോള്‍ റെക്കോര്‍ഡ് വിലയായ 104.22 രൂപയിലെത്തി. ഡീസല്‍ ലിറ്ററിന് 96.16 രൂപയാണ് ഇവിടത്തെ വില. പെട്രോളിന് ചെന്നൈയില്‍ 98.65 രൂപയും കൊല്‍ക്കത്തയില്‍ 97.38 രൂപയുമാണ് ഇന്നത്തെ വില.
ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നതോടെ മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്ര, കേരളം, ഒഡീഷ, ലഡാക്ക്, ബീഹാര്‍, കര്‍ണാടക, തെലങ്കാന, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നീ 11 സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 100 കടന്നു. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില ഉയരുകയാണ്. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 74.05 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
Next Story