പിഎല്‍ഐ പദ്ധതി; 3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി നീതി ആയോഗ്

രാജ്യത്തെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി 45,000 കോടിയിലധികം രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുകയും മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതായി നിതി ആയോഗ് സിഇഒ പരമേശ്വരന്‍ അയ്യര്‍ പറഞ്ഞു. പിഎല്‍ഐ പദ്ധതി വഴി ഏകദേശം കോടി 800 രൂപ ഇതിനകം ഇന്‍സെന്റീവായി നല്‍കിയിട്ടുണ്ട്. മാര്‍ച്ചിന് മുമ്പ് ഇത് 3000 കോടി മുതല്‍ 4000 കോടി വരെ പോകുമെന്ന് പ്രതീക്ഷിക്കുന്നതായും അയ്യര്‍ പറഞ്ഞു.

രാജ്യത്തെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിച്ച് തൊഴില്‍, സാമൂഹിക ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സന്റീവ് സ്‌കീം. വാഹനങ്ങള്‍, വാഹന ഘടകങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഫാര്‍മ, ടെക്സ്റ്റൈല്‍സ്, ഭക്ഷ്യ ഉല്‍പന്നങ്ങള്‍, ഉരുക്ക് തുടങ്ങി 14 മേഖലകള്‍ക്കായി ഏകദേശം 2 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവിനായി മാറ്റി വച്ചിരിക്കുന്നത്. പദ്ധതി ആഭ്യന്തര ഉല്‍പ്പാദനത്തില്‍ നിക്ഷേപ സാധ്യത വർധിപ്പിക്കുന്നു.

Related Articles
Next Story
Videos
Share it