Begin typing your search above and press return to search.
ഉപയോഗം കുറയുമ്പോഴും മണ്ണെണ്ണയുടെ വില കുത്തനെ ഉയരുന്നു
രാജ്യത്ത് മണ്ണെണ്ണയുടെ ഉപയോഗം കുറഞ്ഞുവരികയാണെങ്കിലും വില കുതിച്ചുയരുന്നു. പ്രധാന നഗരങ്ങളില്‍ മണ്ണെണ്ണയുടെ വില ഇരട്ടിയിലധികമാണ് വര്‍ധിച്ചത്. കോവിഡിന് മുമ്പത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ഫെബ്രുവരിയിലെ കണക്കനുസരിച്ച് കൊല്‍ക്കത്തയിലും മുംബൈയിലും മണ്ണെണ്ണയുടെ വില 104-112 ശതമാനമാണ് ഉയര്‍ന്നത്. ഇതേ കാലയളവില്‍ ചെന്നൈയില്‍ 10.3 ശതമാനം വിലവര്‍ധനവ് മാത്രമാണുണ്ടായത്. തമിഴ്‌നാട് ഉയര്‍ന്ന സബ്സിഡി നല്‍കിയതാണ് ഇവിടെ വില വര്‍ധനവ് കുറയാന്‍ കാരണം.
നിലവില്‍, മണ്ണെണ്ണയ്ക്ക് ചെന്നൈയില്‍ ലിറ്ററിന് 15.00 രൂപയാണ് വില. അതേസമയം, മുംബൈയില്‍ 54.42 രൂപയും കൊല്‍ക്കത്തയില്‍ 57.09 രൂപയും നല്‍കേണ്ടിവരുന്നു. രാജ്യത്ത് മണ്ണെണ്ണയുടെ ഉപയോഗവും കുത്തനെ കുറഞ്ഞിട്ടുണ്ട്. 2014-15 വര്‍ഷത്തില്‍ മൊത്തം 6.9 ദശലക്ഷം ടണ്‍ മണ്ണെണ്ണ ഉപയോഗിച്ചപ്പോള്‍ 2020-21 വര്‍ഷത്തില്‍ 1.6 ദശലക്ഷം ടണ്‍ മണ്ണെണ്ണ മാത്രമാണ് ഉപയോഗിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രധാനമായും മത്സ്യബന്ധന മേഖലയിലുള്ളവരാണ് മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്നത്. വീടുകളില്‍ മണ്ണെണ്ണ ഉപയോഗം ഏതാനും വര്‍
ഷങ്ങളായി കുറഞ്ഞുവരികയാണ്.
ഷങ്ങളായി കുറഞ്ഞുവരികയാണ്.
Next Story
Videos