Begin typing your search above and press return to search.
മെഡിക്കല്‍ ഓക്‌സിജന് നിര്‍മാതാക്കള്‍ കൊള്ളവില ഈടാക്കുന്നുണ്ടോ? ഉണ്ടെന്ന് കേരളത്തിലെ ആശുപത്രികള്‍
കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിലും കൊള്ളലാഭം മോഹിച്ച് നിര്‍മാതാക്കള്‍. കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന ഒരു ഓക്‌സിജന്‍ നിര്‍മാണശാല കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം വര്‍ധിപ്പിച്ചത് അന്യായവിലയാണ്. മെഡിക്കല്‍ ഓക്‌സിജന്‍ ഒരു ക്ുബിക് മീറ്ററിന് നാല് രൂബപ വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്. കോഴിക്കോട് ജില്ലയിലും മലപ്പുറം ജില്ലയിലുമുള്ള ചില സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് മെഡിക്കല്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ പലരും മുതലെടുക്കുകയാണ്.
സംസ്ഥാനത്തിന്റെ ഓക്‌സിജന്‍ വിതരണത്തിന്റെ വലിയൊരു ശതമാനവും വരുന്നത് കഞ്ചിക്കോടുള്ള ദ്രവീകൃത ഓക്‌സിജന്‍ പ്ലാന്റില്‍ നിന്നാണ്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലെത്തുമ്പോള്‍ ഒരു ക്യുബീക് മീറ്റര്‍ ഓക്‌സിജന് ഇപ്പോള്‍ 27 രൂപ എട്ട് പൈസയാകും. പാലക്കാടും സ്ഥിതി ഇതുവതന്നെ.
കഴിഞ്ഞ പത്തു ദിവസത്തിനിടെ നാലു രൂപയോളം വര്‍ധനവുണ്ടായെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. മലപ്പുറത്ത് ഇത് പലയിടത്തും 30 രൂപയോളവും ഈടാക്കുന്നു. ആവശ്യം ഉയരും തോറും ഇനിയും വില കൂട്ടുമോയെന്നാണ് ആശങ്ക. യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെയാണ് വില വര്‍ധിപ്പിക്കുന്നത്. വില വര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം.
കേരളത്തില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ലഭ്യത ഉറപ്പു വരുത്താനും വില വര്‍ധന തടയാനും സര്‍ക്കാര്‍ ഇടപെണമെന്നാണ് ആശുപത്രികളുടെ ആവശ്യം. കഴിഞ്ഞ തവണയും കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ ഓക്‌സിജന്റെ വില പല നിര്‍മാതാക്കളും വര്‍ധിപ്പിച്ചിരുന്നു. അന്ന് ഇടപെടലുകള്‍ കാരണം വില കുറയ്ക്കാന്‍ പ്ലാന്റ് ഉടമകള്‍ നിര്‍ബന്ധിതരാവുകയുണ്ടായി. എന്നാല്‍ ഇത്തവണ സ്ഥിതി കൂടുതല്‍ രൂക്ഷമാണ്. മാത്രമല്ല വിലയീടാക്കിയാലും വാങ്ങാതെ തരമില്ല എന്ന അവസ്ഥയിലാണ് പല ആശുപത്രിയും ഇപ്പോള്‍ നിലനില്‍ക്കുന്നത്.
Next Story
Videos