റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ലെന്ന് എസ്ബിഐ റിസര്‍ച്ച്

റിസര്‍വ് ബാങ്ക് അടുത്ത മാസം പലിശ നിരക്കില്‍ മാറ്റം വരുത്തില്ലെന്ന് എസ്ബിഐ റിസര്‍ച്ച്. ജൂലൈ 30 ന് ആരംഭിക്കുന്ന ആര്‍ബിഐ വായ്പ അവലോകന യോഗം ഓഗസ്റ്റ് 1 നാണ് അവസാനിക്കുക.

നാണയപ്പെരുപ്പം ഉയര്‍ന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് മറ്റ് പല പ്രമുഖ ഏജന്‍സികളും പ്രവചിച്ചിരിക്കുന്നത്.

ജൂണില്‍ നാണയപ്പെരുപ്പം 5 ശതമാനം എത്തിയിരുന്നു. എന്നാല്‍ ഇത് വലിയ തോതില്‍ വര്‍ധിക്കാനുള്ള സാധ്യത കുറവാണ്. ഈയിടെ പ്രഖ്യാപിച്ച കാര്‍ഷിക വിളകള്‍ക്കുള്ള താങ്ങുവില മൂലമുണ്ടാകുന്ന വര്‍ധന വെറും 0.73 ശതമാനം മാത്രമായിരിക്കും. ഈ വര്‍ധന മൂലമുണ്ടാകുന്ന 'അപ്വേര്‍ഡ് റിസ്‌ക്' എണ്ണ വിലയിലുണ്ടായ ഇടിവ് ഇല്ലാതാക്കുമെന്നാണ് എസ്ബിഐ റിസര്‍ച്ച്.

ജൂണില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് 0.25 ശതമാനം ഉയര്‍ത്തിയിരുന്നു.

Related Articles
Next Story
Videos
Share it