പണപ്പെരുപ്പം കുറയും, യുപിഐയില്‍ പുതിയ മാറ്റം; ആര്‍ബിഐയുടെ ഇന്നത്തെ പ്രഖ്യാപനങ്ങള്‍
ആര്‍ബിഐയുടെ ധനനയ കമ്മിറ്റി യോഗം ഇന്ന് അവസാനിച്ചപ്പോള്‍ റീപോ നിരക്ക് 0.35 ശതമാനം ആണ് വര്‍ധിപ്പിച്ചത്. 2018 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് റീപോ ഇപ്പോള്‍. മോണിറ്ററി പോളിസി് കമ്മിറ്റിയിലെ ആറില്‍ അഞ്ചംഗങ്ങളും നിരക്ക് വര്‍ധനവിനെ അനുകൂലിക്കുകയാണ് ചെയ്തത്.
6.25 ശതമാനം ആണ് പുതുക്കിയ റീപോ നിരക്ക്. പണപ്പെരുപ്പം കുറയുന്നുണ്ടെങ്കിലും നിരക്ക് വര്‍ധനവ് അവസാനിപ്പിക്കില്ലെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചത്. അതേ സമയം റീപോ നിരക്ക് വര്‍ധനവ് 6.5 ശതമാനം കടന്നേക്കില്ല എന്നാണ് വിലയിരുത്തല്‍. 6 ശതമാനം ആണ് സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്ക് (SDF). മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്കും(MSF) ബാങ്ക് നിരക്കും 6.50 ് ശതമാനം വീതമാണ്.
പണപ്പെരുപ്പം 5.9 ശതമാനത്തില്‍ എത്തും-6.7 ശതമാനം ആയിരിക്കും 2022-23 കാലയളവിലെ പണപ്പെരുപ്പം എന്നാണ് ആര്‍ബിയുടെ വിലയിരുത്തല്‍. മൂന്നാം പാദത്തില്‍ 6.6 ശതമാനമായും അവസാന പാദത്തില്‍ 5.9 ശതമാനമായും പണപ്പെരുപ്പം കുറയും. ആര്‍ബിഐ നയപ്രകാരം സമ്പദ് വ്യവസ്ഥയ്ക്ക് അനുയോജ്യമായ പണപ്പെരുപ്പ നിരക്ക് 4 ശതമാനമാണ്. 4 ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനം കുറവോ കൂടുതലോ ആര്‍ബിഐ അനുവദിക്കും.
ജിഡിപി വളര്‍ച്ച- ഈ സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ അനുമാനം എഴില്‍ നിന്ന് 6.8 ശതമാനമായി ആര്‍ബിഐ കുറച്ചു. മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബറില്‍) 4.4 ശതമാനവും അവസാന പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 4.2 ശതമാനവും ആയിരിക്കും ജിഡിപി വളര്‍ച്ച. വിദേശ നാണ്യ കരുതല്‍ ശേഖരം ഒ524 ബില്യണില്‍ നിന്ന് (ഒക്ടോബര്‍ 21) 551.2 ബില്യണ്‍ ഡോളറായി (ഡിസംബര്‍-2) ഉയര്‍ന്നു.
രഹസ്യാന്മത ഇ-റൂപിയുടെ പ്രത്യേകത- ആര്‍ബിഐ അവതരിപ്പിച്ച സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയായ ഇ-റൂപി ഇടപാടുകള്‍ ഒരു പരിധിവരെ സ്വാകാര്യമായിരിക്കും എന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി.രബി ശങ്കര്‍. എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ ആര്‍ബിഐ കൈക്കൊണ്ടിട്ടില്ല.
യുപിഐയില്‍ പുതിയ മാറ്റം-വിവിധ ആവശ്യങ്ങള്‍ക്കായി യുപിഐയില്‍ പണം മുന്‍കൂട്ടി ബ്ലോക്ക് ചെയ്ത് വെക്കാവുന്ന ഫീച്ചര്‍ പ്രഖ്യാപിച്ച് ആര്‍ബിഐ. single-block-and-multiple -debit (SBMD) എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഫീച്ചര്‍ ഉപയോഗിച്ച് യുപിഐ ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിലെ പണം ഭാവി ഇടപാടുകള്‍ക്കായി മാറ്റിവയ്ക്കാം. അതായത് നിങ്ങള്‍ ബുക്കിംഗ് നടത്തുമ്പോള്‍ ഹോട്ടല്‍ കമ്പനിക്ക് ആദ്യം ഒരു തുക മുന്‍കൂര്‍ നല്‍കണം എന്ന് കരുതുക. ആകെ എത്ര രൂപയാകും എന്ന് കണക്കാക്കി ആ തുക ബ്ലോക്ക് ചെയ്യുകയാണെങ്കില്‍ യുപിഐ ഇടപാട് കൂടാതെ ഈ പണം ഹോട്ടല്‍ കമ്പനിക്ക് ഘട്ടങ്ങളായി ആവശ്യമുള്ളപ്പോള്‍ പിന്‍വലിക്കാം. ഇതിന് മുന്‍കൂട്ടി നിങ്ങള്‍ അനുമതി നല്‍കണം. ഓണ്‍ലൈന്‍ ഷോ്പ്പിംഗില്‍ ആണെങ്കില്‍ നിങ്ങള്‍ ബ്ലോക്ക് ചെയ്ത തുകയ്ക്ക് വിവിധ ഘട്ടങ്ങളായി സാധനങ്ങള്‍ വാങ്ങാം.