ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ ജോലി ഉപേക്ഷിക്കുന്നു, കാരണം?
യുഎസ്സിലെ തൊഴില്‍ മേഖലയില്‍ ഒരു പുതിയ പ്രവണത കണ്ടു വരുന്നതായി ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ലക്ഷക്കണക്കിനാളുകള്‍ സ്വമേധയാ ജോലി ഉപേക്ഷിക്കുകയാണ്.
ഇതിന്റെ പ്രധാന കാരണം മികച്ച തൊഴില്‍ സാധ്യതകളെക്കുറിച്ച് അമേരിക്കക്കാര്‍ക്കിടയില്‍ വളര്‍ന്നു വരുന്ന വിശ്വാസമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കനുസരിച്ച് മേയില്‍ 3.56 ദശലക്ഷം പേര്‍ ജോലി ഉപേക്ഷിച്ചിട്ടുണ്ട്. ഇത് 2000 മുതലുള്ള കാലഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്.
പുതിയ തൊഴില്‍ അന്വേഷിക്കാനാണ് ഇവര്‍ നിലവിലെ ജോലി ഉപേക്ഷിക്കുന്നത്. പുതിയ ജോലി സാദ്ധ്യതകള്‍ വര്‍ധിച്ചു വരുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മേയില്‍ ജോലി ഒഴിവുകളുടെ എണ്ണവും തൊഴിലില്ലാത്തവരുടെ എണ്ണവും തമ്മിലുള്ള അന്തരം കുറഞ്ഞ് 573,000 എത്തിയിരുന്നു. ഓരോ തൊഴിലില്ലാത്ത അമേരിക്കക്കാരനും ഇപ്പോള്‍ തൊഴില്‍ സാധ്യതയുണ്ടെന്നാണ് ഇതിനര്‍ത്ഥം.