

പ്രളയക്കെടുതിയുടെ ആഘാതത്തില്‍ നിന്നും കേരളത്തെ കരകയറ്റുകയെന്ന അതീവ ബൃഹത്തും ദുഷ്‌ക്കരവുമായൊരു ദൗത്യമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. കേരളീയ സമൂഹമാകട്ടെ ജാതിമത വര്‍ഗ വര്‍ണ്ണ രാഷ്ട്രീയ ഭേദങ്ങളില്ലാതെ മഹത്തായ ഈയൊരു ലക്ഷ്യത്തിന് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്നിരിക്കുകയുമാണ്.
അതോടൊപ്പം ദേശീയ അന്തര്‍ദേശീയ സമൂഹവും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകുകയാണ്. സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു കൂട്ടായ്മയാണ് പ്രളയകാലത്തും കേരളത്തിന്റെ പുനര്‍നിര്‍മ്മാണ ഘട്ടത്തിലും പ്രകടമാകുന്നത്.
നവകേരള നിര്‍മ്മാണം സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഒട്ടുംതന്നെ ചെറുതല്ല. ഏതാനും വീടുകളും പാലങ്ങളും റോഡുകളും പുനര്‍നിര്‍മ്മിക്കുകയെന്ന ഉപരിപ്ലവമായൊരു ആശയത്തിലേക്ക് ഇതൊരിക്കലും ചുരുങ്ങിപ്പോകാന്‍ പാടില്ല.
മറിച്ച് പ്രളയക്കെടുതിയില്‍ അകപ്പെട്ട ജനതയെ ഒന്നടങ്കം പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയും അതോടൊപ്പം രാജ്യാന്തര തലത്തില്‍ മാതൃകയാകുന്നൊരു വികസന പ്രക്രിയയും ജീവിതനിലവാര ശൈലിയും കേരളത്തില്‍ സാധ്യമാക്കുകയും ചെയ്യണം.
ലോകത്തിലെ ഏറ്റവും ആധുനികവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായൊരു സംസ്ഥാനമായി കേരളത്തെ മാറ്റണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. ഇത്തരത്തില്‍ പ്രളയ ദുരന്തത്തെ വലിയൊരു അവസരമാക്കി മാറ്റാനാകുമോ എന്നതാണ് ഏറ്റവും കാതലായ ചോദ്യം. ഇതിലേക്കായി മലയാളികളുടെ ഒത്തൊരുമയും സഹകരണവും സ്‌നേഹവും വിശ്വാസവും ബുദ്ധിയും കരുത്തുമൊക്കെ പ്രകടിപ്പിക്കാനുള്ള ഒരു സുപ്രധാന അവസരമാക്കി ഇതിനെ മാറ്റുകയാണ് വേണ്ടത്.
പുതിയൊരു കേരളത്തിന്റെ നിര്‍മ്മിതിക്കായി ഇന്നേവരെ പിന്തുടര്‍ന്നുവന്ന നയങ്ങളും നിയമങ്ങളും വിശ്വാസങ്ങളും കാഴ്ചപ്പാടുകളുമൊക്കെ തിരുത്തിയേ മതിയാകൂ. അതിലേക്കായി വിവിധ മേഖലകളിലെ വിദഗ്ധര്‍ മുന്നോട്ട് വച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ തീര്‍ച്ചയായും ഗുണകരമായിരിക്കും.
ഓരോ ജില്ലയിലും അതേറിറ്റിയുടെ പ്രത്യേക ടീം രൂപീകരിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine