Begin typing your search above and press return to search.
റെക്കോഡ് ജി.എസ്.ടി വരുമാനം കുതിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ ലക്ഷണമോ?
ഞാന്‍ കണ്ടുമുട്ടുന്ന പല സംരംഭകരും സമ്പദ്‌വ്യവസ്ഥ കുതിക്കുന്നതിന് ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് പതിവായി റെക്കോഡ് ഭേദിച്ച് മുന്നേറുന്ന ജി.എസ്.ടി വരുമാനം പോലുള്ള സൂചകങ്ങളെയാണ്.
നോട്ട് പിന്‍വലിക്കല്‍ നടപടി, ജി.എസ്.ടിയുടെ തെറ്റായ നടപ്പാക്കല്‍, കോവിഡും അത് ഉയര്‍ത്തിയ പ്രശ്നങ്ങളെ നേരിടാനുള്ള ശരിയായ നയങ്ങളുടെ അഭാവം തുടങ്ങിയ കാരണങ്ങളാല്‍ ഞാന്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ അത്ര പോസിറ്റീവായല്ല കാണുന്നത്.
'യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തില്‍ പോസിറ്റീവായി ചിന്തിക്കുക' എന്നതിന്റെ വക്താവാണ് താനെന്നും മറിച്ച് 'പ്രതീക്ഷകളുടെ അടിസ്ഥാനത്തില്‍ പോസിറ്റീവായി ചിന്തിക്കുന്ന' ആളല്ലെന്നും വായനക്കാര്‍ക്ക് അറിയാം. ജി.എസ്.ടിയിലെ റെക്കോഡ് വരുമാന കണക്കുകളെ ഞാന്‍ സംശയത്തോടെയാണ് കാണുന്നത്. ജി.എസ്.ടിയുടെ റെക്കോഡ് ഭേദിക്കുന്ന കണക്കുകള്‍ ഇല്ലെങ്കില്‍ അതിനര്‍ത്ഥം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകരുന്നു എന്നാണ്. എന്താണ് ഞാന്‍ അര്‍ത്ഥമാക്കുന്നതെന്ന് വിശദമാക്കാം.
2023, 2022 സാമ്പത്തിക വര്‍ഷങ്ങളിലെ ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ ജി.എസ്.ടി വരുമാനം നോക്കുക.
ചിത്രം ഒന്നില്‍ കാണുന്നത് പോലെ 2023 സാമ്പത്തിക വര്‍ഷത്തെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഓരോ മാസവും ജി.എസ്.ടിയില്‍ റെക്കോഡ് വരുമാനമാണ് നേടിയിരിക്കുന്നത്. ആ പാദത്തിലെ ജി.എസ്.ടി വരുമാനത്തിലെ ശരാശരി വളര്‍ച്ച 12.29 ശതമാനമാണ്. ഈ കണക്കുകളാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിച്ചുയരുകയാണെന്ന് വിശ്വസിക്കാന്‍ പല സംരംഭകരെയും പ്രേരിപ്പിക്കുന്നത്.
ഓരോ വര്‍ഷവും ജി.എസ്.ടി വരുമാനം കൂടാന്‍ കാരണമാകുന്ന വിവിധ ഘടകങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം. ആദ്യത്തേത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഉല്‍പ്പാദിപ്പിക്കുന്ന/ഉപഭോഗം ചെയ്യപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും യഥാര്‍ത്ഥ വര്‍ധനയാണ്. രണ്ടാമത്തെ കാരണം, ചരക്കുകളുടെയും സേവനങ്ങളുടെയും വില വര്‍ധനയെ തുടര്‍ന്നുള്ള പണപ്പെരുപ്പം മൂലമുണ്ടാകുന്ന വര്‍ധന.
ജി.എസ്.ടിയുടെ പരിധിയിലേക്ക് കടക്കുന്ന ബിസിനസുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയാണ് മൂന്നാമത്തെ കാരണം.അസംഘടിത മേഖലയില്‍ നിന്ന് ഡിമാന്‍ഡ് സംഘടിത മേഖലയിലേക്ക് മാറുന്നുവെന്നതാണ് അവസാനത്തെ കാരണം. ഏറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന അസംഘടിത മേഖലയില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാകുന്നു എന്നാണ് അതിനര്‍ത്ഥം. മുന്‍ ലക്കത്തിലെ ലേഖനത്തില്‍ ഞാനിത് വിശദമാക്കിയിട്ടുണ്ട്.
ഈ കാരണങ്ങള്‍ ചിത്രം രണ്ടില്‍ കാണിച്ചിരിക്കുന്നു.
ഞാന്‍ വിശദീകരിച്ച കാര്യത്തെ കുറിച്ച് പഠിച്ച്, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശരിക്കും കുതിച്ചുയരുന്നുണ്ടോ എന്നതു സംബന്ധിച്ച് സ്വന്തമായി നിഗമനത്തിലെത്താനുള്ള സ്വാതന്ത്ര്യം വായനക്കാര്‍ക്ക് വിടുന്നു.
വിജയിയായ ഒരു സംരംഭകന്‍ പിന്തുടരേണ്ടത് 'യാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കി പോസിറ്റീവായി ചിന്തിക്കുക' എന്ന സിദ്ധാന്തമാണ്. അല്ലാതെ 'പ്രതീക്ഷ അടിസ്ഥാനമാക്കി പോസിറ്റീവായി ചിന്തിക്കുക' എന്നതല്ല.
(This article was originally published in Dhanam Magazine August 15th issue)
Next Story