വിദേശ കമ്പനികളിൽ കോവിഡ് കാലത്ത് ഇന്ത്യക്കാരുടെ റെക്കോർഡ് നിക്ഷേപം!

ഇന്ത്യക്കാർ വിദേശ ആസ്തികളിലെക്ക് കോവിഡ് കാലത്ത് റെക്കോർഡ് നിക്ഷേപം ആണ് നടത്തിയത്.കോവിഡ് മൂലമുണ്ടായ ലോക്ക് ഡൗൺ 2020 മാർച്ചിൽആരംഭിച്ചതു മുതൽ ലിബറൈസ്ഡ് റെമിറ്റൻസ് സ്കീം

അഥവാ എൽആർഎസ് വഴി 1.53 ബില്യൺ ഡോളർ, ഇന്ത്യൻ നിക്ഷേപകർ വിദേശ ആസ്തികളിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്,
റിസർവ് ബാങ്കിന്റെ കണക്കനുസരിച്ചു 2004 -2005 എൽ ആർ എസ് നിലവിൽ വന്നതിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിദേശ നിക്ഷേപമാണിത് .
വിദേശ കമ്പനികളുടെ വൈവിദ്ധ്യവൽക്കരണമാണ് പ്രധാനമായും കോവിഡ് സമയത്ത് ആഗോള കമ്പനികളിൽ നിക്ഷേപം നടത്താൻ ഇന്ത്യക്കാരുടെ ഇടയിൽ താൽപ്പര്യമുണ്ടാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. ഈ രംഗത്ത് ഇപ്പോഴുള്ള ബ്രോക്കർമാർമാരിൽ ചില കമ്പനികളായ
ഐ സിഐസിഐ ഡയറക്റ്റ്,എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് വഴിയൊക്കെയാണ് കൂടുതലും വിദേശ കമ്പനി കളെ ഇന്ത്യക്കാർ സമീപിച്ചിട്ടുള്ളത്.തങ്ങൾക്ക് ചിര പരിചിതരരും ടെക്ക് ഭീമന്മാന്മാരുമായ ഫേസ്ബുക്, ഗൂഗിൾ, ആമസോൺ തുടങ്ങിയയിടങ്ങളിൽ നിക്ഷേപം നടത്താനാണ് കൂടുതൽ പേരും ശ്രമിച്ചിട്ടുള്ളത്.
വിദേശത്ത് നിക്ഷേപിക്കാനുള്ള എളുപ്പ സൗകര്യങ്ങൾ സർക്കാർ ഒരുക്കിയതും കാരണമായി.കോവിഡ് ആരംഭിച്ചതിനുശേഷം, പുതിയ വിഭാഗം നിക്ഷേപകരും വിദേശത്തുള്ള ടെക് സ്റ്റോക്കുകളുടെ പ്രകടനം വിലയിരുത്തി ആ മുന്നേറ്റത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു.
ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ 84 മില്യൺ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ ഏപ്രിൽ-ജൂൺ' 2021-ൽ അവ ഇരട്ടിയിലധികം വർദ്ധിച്ച് 171 മില്യൺ ഡോളറായി.
ഇന്ത്യയിലെ ആഗോള സാമ്പത്തിക പ്രവർത്തനങ്ങളും,വിദേശ ഓഹരികളിൽ ഉൾപ്പെടെ നിക്ഷേപിക്കാൻ കാരണമായിട്ടുണ്ട്.
EMKAY ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് അടുത്തിടെ യുഎസ് -ലിസ്റ്റുചെയ്ത സ്റ്റോക്കുകളിലും സെക്യൂരിറ്റികളിലും നിക്ഷേപിക്കാൻ അവരുടെ ക്ലയന്റുകളെ സഹായിക്കുന്നതിന് ഒരു ആഗോള നിക്ഷേപ പ്ലാറ്റ്ഫോം തയ്യാറാക്കിയിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it