യുഎഇയില്‍ മാസ്റ്റര്‍കാര്‍ഡ്, വിസ എന്നിവയ്ക്ക് തുല്യമായ റുപേ കാര്‍ഡ് പുറത്തിറക്കി; അറിയേണ്ട കാര്യങ്ങള്‍

യുഎഇയില്‍ മാസ്റ്റര്‍കാര്‍ഡിനോ വിസയ്‌ക്കോ തുല്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ഇന്ത്യയുടെ റുപേ കാര്‍ഡ് പുറത്തിറക്കി. നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും യുഎഇയിലെ മെര്‍ക്കുറി പേയ്മെന്റും ഇതിനായുള്ള ധാരണാപത്രം ഒപ്പുവെച്ചു. ഇത്തരത്തില്‍ മിഡില്‍ ഈസ്റ്റിലെ റുപേ കാര്‍ഡ് സമാരംഭിച്ച ആദ്യത്തെ രാജ്യമാണ് യുഎഇ്. അബുദാബി എമിറേറ്റ്സ് പാലസില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു റുപേ കാര്‍ഡുകളുടെ യുഎഇയിലെ പ്രഖ്യാപനം പ്രധാന മന്ത്രി നിര്‍വഹിച്ചത്. സ്വന്തം റുപേ കാര്‍ഡ് സൈ്വപ് ചെയ്ത് മോദി മധുരം വാങ്ങുകയും ചെയ്തു.

വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയവയ്ക്ക് പകരമുപയോഗിക്കാവുന്ന കാര്‍ഡ് യുഎഇയിലെ പിഒഎസ് ടെര്‍മിനലുകളിലും ഔട്ട്‌ലെറ്റുകളിലും സ്വീകരിക്കും. ഇത് പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമാണ്. അടുത്ത ആഴ്ച മുതല്‍ പന്ത്രണ്ട് പ്രമുഖ ബിസിനസ് ഔട്ട്‌ലെറ്റുകള്‍ റുപേ കാര്‍ഡ് സ്വീകരിക്കാന്‍ തുടങ്ങും. യുഎഇയിലെ മൂന്ന് ബാങ്കുകളായ എമിറേറ്റ്സ് എന്‍ബിഡി, ബാങ്ക് ഓഫ് ബറോഡ, എഫ്എബി എന്നിവ അടുത്ത ആഴ്ചയോടെ കാര്‍ഡ് വിതരണം ആരംഭിക്കുമെന്ന് അംബാസഡര്‍ സൂരി ഈ അവസരത്തില്‍ അറിയിച്ചു. 'യുഎഇയിലേക്ക് വരുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കും റുപേ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും, കൂടുതല്‍ തന്ത്രപരമായ പങ്കാളിത്തം ഇത് കൂടുതല്‍ ലാഭകരമാക്കും. പേയ്‌മെന്റ് കാര്‍ഡുകള്‍ സ്ഥലത്ത് വിശ്വസനീയവും പ്രീമിയം ബ്രാന്‍ഡുമായി മാറാന്‍ റുപേയ്ക്ക് കഴിയുമെന്നാണ് കരുതുന്നത്.

റുപേ പ്ലാറ്റിനം, റുപേ ക്ലാസിക് എന്നിങ്ങനെ രണ്ട് തരം റുപേ കാര്‍ഡുകള്‍ ആണുള്ളത്. ഈ കാര്‍ഡുകള്‍ എപ്പോള്‍ വേണമെങ്കിലും എവിടെയും നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് നിങ്ങളോടൊപ്പം കൊണ്ടുപോകാം. ഷോപ്പിംഗ് നടത്താനും ബില്ലുകള്‍ അടയ്ക്കാനും പണം പിന്‍വലിക്കാനും എല്ലാം ഈ കാര്‍ഡപകളിലൂടെ കഴിയും. പ്ലാറ്റിനം കാര്‍ഡ് ഉപയോഗിച്ച് ഓരോ കലണ്ടര്‍ പാദത്തിലും രണ്ട് തവണ 30 തിലധികം ആഭ്യന്തര ലോഞ്ചുകളിലേക്ക് പ്രവേശിക്കാം. ഒരു കാര്‍ഡിന് പ്രതിമാസം 50 രൂപ നിരക്കില്‍ നിങ്ങളുടെ യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റുകളില്‍ 5% ക്യാഷ്ബാക്ക് നേടാനും കഴിയും.

Related Articles
Next Story
Videos
Share it