രൂപയെ താങ്ങി നിര്‍ത്താനുള്ള ആര്‍ബിഐ ശ്രമങ്ങള്‍ പാളി: ഇനി എത്ര വരെ താഴും?

ഡോളര്‍ ഇന്നലെ 45 പൈസ നേട്ടത്തില്‍ 79.37 രൂപയിലെത്തി. രൂപയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയാണിത്. രാവിലെ മുതല്‍ രൂപ ക്ഷീണത്തിലായിരുന്നു. ലോക വിപണിയില്‍ ഡോളര്‍ സൂചിക 105.9 ലേക്ക് ഉയര്‍ന്നതോടെ രൂപയെ താങ്ങി നിര്‍ത്താനുള്ള റിസര്‍വ് ബാങ്ക് ശ്രമങ്ങള്‍ വിഫലമായി.

ഇന്ത്യന്‍ വിദേശനാണ്യ വിപണി ക്ലോസ് ചെയ്ത ശേഷം ഡോളര്‍ സൂചിക 106.79 ലേക്കു കയറി .പിന്നീട് 106. 31 ല്‍ ക്ലോസ് ചെയ്തു. ഒരു വര്‍ഷത്തിനിടയില്‍ ഡോളര്‍ സൂചിക എത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇവ.
ഈ ദിവസങ്ങളില്‍ രൂപ ഇനിയും താഴുമെന്നാണു വിലയിരുത്തല്‍. അടുത്ത പാദത്തില്‍ ഡോളര്‍ 82 രൂപയിലേക്ക് കയറുമെന്നും അടുത്ത വര്‍ഷം ആദ്യം 81 രൂപയിലേക്കു താഴുമെന്നുമാണ് ജാപ്പനീസ് ബ്രോക്കറേജ് നൊമൂറയിലെ അനാലിസ്റ്റുകളുടെ വിശകലനം.
രൂപയുടെ തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക് (RBI) വലിയ ശ്രമം നടത്തുന്നില്ല.എന്നാല്‍ പ്രതിദിന മാറ്റം ചെറിയ തോതിലാക്കാന്‍ തക്കവിധം കേന്ദ്ര ബാങ്ക് ഇടപെടുന്നുണ്ട്.


Related Articles

Next Story

Videos

Share it