റെക്കോര്‍ഡ് താഴ്ചയില്‍ ഇന്ത്യന്‍ രൂപ, മൂല്യം 78.29 ലേക്ക് ഇടിഞ്ഞു

ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ചയില്‍ ഇന്ത്യന്‍ രൂപ. ചരിത്രത്തില്‍ ആദ്യമായാണ് ഡോളറിനെതിരെ മൂല്യം 78 രൂപയിലും മുകളിലെത്തുന്നത്. കഴിഞ്ഞ സെക്ഷനില്‍ 77.93 രൂപയെന്ന നിലയില്‍ ആയിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് തുടക്കത്തില്‍ തന്നെ രൂപയുടെ മൂല്യം 36 പൈസ ഇടിഞ്ഞ് 78.29ല്‍ എത്തി. യുഎസ് പണപ്പെരുപ്പം നാല് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ ശേഷം ഫെഡറല്‍ റിസര്‍വ് സ്വീകരിക്കുന്ന പ്രതിരോധ നടപടികള്‍ ഏഷ്യന്‍ കറന്‍സികള്‍ക്ക് തിരിച്ചടി ആവുകയാണ്. ഇന്റര്‍ ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ ഇന്ത്യന്‍ രൂപ ഇന്ന് വ്യാപാരം ആരംഭിച്ചത് തന്നെ 78.20 രൂപ നിരക്കിലാണ്.
രാജ്യത്ത് നിന്ന് വിദേശ നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കപ്പെടുകയാണ്. ഈ വര്‍ഷം ജനുവരി മുതല്‍ 1.87 ലക്ഷം കോടി രൂപയാണ് വിദേഷ നിക്ഷേപ ഇനത്തില്‍ നഷ്ടമായത്. ഈ മാസം യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് 0.45 ശതമാനത്തോളം വര്‍ധിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ പിന്‍വലിക്കപ്പെടുന്ന വിദേശ നിക്ഷേപം ഇനിയും ഉയരാം. ഇത് രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ കാരണമാവും. ജാപ്പനീസ് കറന്‍സി യെന്നിനെതിരെ 20 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ഡോളര്‍ വ്യാ rupee-hits-78-per-dollar-for-the-first-time-ever-as-dollar-reigns-supremeപാരം നടത്തുന്നത്. ഒരു ഡോളര്‍ ലഭിക്കണെമെങ്കില്‍ ഇപ്പോള്‍ 135 യെന്‍ നല്‍കണം.