ഡോളറിനെതിരെ നേട്ടം വീണ്ടുമുറപ്പിച്ച് രൂപ

ഡോളറിനെതിരെ നേട്ടം  വീണ്ടുമുറപ്പിച്ച് രൂപ
Published on

വിദേശ വിപണിയില്‍ അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായതിന്റെയും ആഭ്യന്തര ഓഹരി വിപണിയിലെ നേരിയ ഉണര്‍വിന്റെയും ചുവടു പിടിച്ച്  ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്നു മെച്ചപ്പെട്ടു. ഉച്ചയോടെ യുഎസ് ഡോളറിനെതിരെ വില 73.55 എന്ന നിലയിലെത്തിയെങ്കിലും വൈകിട്ട് 73.63 ലാണ് ക്ലോസ് ചെയ്തത്.

കൊറോണ വൈറസ് പടരുന്നതിന്റെ ഫലമായി സാമ്പത്തിക മാന്ദ്യം ഭയന്ന് ഡോളറിനെതിരെ മാര്‍ച്ച് 9 ന് ഇന്ത്യന്‍ രൂപ 17 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 74.17 ലേക്കെത്തിയിരുന്നു. ഹോളി കാരണം ഫോറെക്സ് മാര്‍ക്കറ്റിന് ചൊവ്വാഴ്ച അവധിയായിരുന്നു.

ഇന്റര്‍ബാങ്ക് വിദേശനാണ്യത്തില്‍ ഡോളറിനെതിരെ രൂപ 73.88 ആണ്് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. പിന്നീട് കൂടുതല്‍ നേട്ടമുണ്ടാക്കി 73.5525 എന്ന ഉയര്‍ന്ന നിരക്കിലെത്തി.പക്ഷേ, ഇടയ്ക്ക് 74.09 വരെ താഴ്ന്നു. അതേസമയം, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുമോ എന്ന ആശങ്കകള്‍ മൂലം നിക്ഷേപകരുടെ വികാരം ദുര്‍ബലമായി തുടരുകയാണെന്ന് ഫോറെക്സ് വ്യാപാരികള്‍ പറഞ്ഞു.ക്രൂഡ് ഓയില്‍ വിലയിലെ മാറ്റത്തിനനുസൃതമായി ഡോളറിനു കയറ്റിറക്കമുണ്ടാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com