ക്രിപ്‌റ്റോയില്‍ വ്യാപാരം നടത്താന്‍ റഷ്യ-ഇറാന്‍ ശ്രമം

ക്രിപ്‌റ്റോ കറന്‍സിയില്‍ വ്യാപാരം നടത്താന്‍ റഷ്യയും ഇറാനും ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും ചേര്‍ന്ന് പുതിയ ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിച്ചേക്കും. സ്വര്‍ണത്തിന്റെ പിന്‍ബലമുള്ള സ്റ്റേബിള്‍ കോയിന്‍ പുറത്തിറക്കാനാണ് പദ്ധതി. മൂല്യമുള്ള മറ്റേതെങ്കിലും വസ്തുവിന്റെ പിന്‍ബലമുള്ള ക്രിപ്‌റ്റോ കറന്‍സികളാണ് സ്‌റ്റേബിള്‍ കോയിനുകള്‍.


ടെതര്‍ ഗോള്‍ഡ് (xAUt), പക്‌സോസ് ഗോള്‍ഡ് (PAXG), ഗോള്‍ഡ്‌കോയിന്‍ (GLC) തുടങ്ങിയവയൊക്കെ ഇത്തരം സ്‌റ്റേബിള്‍ കോയിനുകള്‍ക്ക് ഉദാഹരണമാണ്. ഇറാനിലെ കേന്ദ്ര ബാങ്കും റഷ്യന്‍ അധികൃതരും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരുകയാണ്. സ്റ്റേബിള്‍ കോയിനിലൂടെ വ്യാപാരം നടത്താനായാല്‍ ഉപരോധങ്ങള്‍ മറികടക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും ഒരു പരിധിവരെ സാധിച്ചേക്കും.

മാത്രമല്ല, ഡോളര്‍ക്ഷാമം നേരിടുന്ന രാജ്യങ്ങള്‍ക്കും വ്യാപാരത്തിനായി ക്രിപ്‌റ്റോയെ ആശ്രയിക്കാം. രാജ്യത്ത് ക്രിപ്‌റ്റോ നിയന്ത്രണം റഷ്യ ശക്തമാക്കിയിരുന്നു. ക്രിപ്‌റ്റോ ഇടപാടുകള്‍ കഴിഞ്ഞ ജൂലൈയിലാണ് റഷ്യ നിരോധിച്ചത്. അതേ സമയം ബിസിനസ് ആവശ്യങ്ങള്‍ക്കും അന്താരാഷ്ട്ര ഇടപാടുകള്‍ക്കും ക്രിപറ്റോ ഉപയോഗിക്കാന്‍ തടസമില്ല.

Related Articles

Next Story

Videos

Share it