ഒടുവില്‍ റഷ്യന്‍ എണ്ണയ്ക്കും വില ഉയര്‍ന്നു; ഡിസ്‌കൗണ്ട് ഇപ്പോള്‍ 4 ഡോളര്‍ മാത്രം

ഉയര്‍ന്ന ഷിപ്പിംഗ് നിരക്കുകള്‍ മൂലം റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില കൂടി. ബാരലിന് 60 യു.എസ് ഡോളറാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് റഷ്യ ചുമത്തിയത്. ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് റഷ്യ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ബാള്‍ട്ടിക് സീ, ബ്ലാക്ക്‌സീ തുറമുഖങ്ങളിൽ നിന്ന് പടിഞ്ഞാറന്‍ തീരത്തേക്ക് എണ്ണ കയറ്റിയയക്കുന്നതിന് ബാരലിന് 11 മുതല്‍ 19 ഡോളര്‍ വരെ ഈടാക്കുകയാണ്. ഇത് സാധാരണ നിരക്കിന്റെ ഇരട്ടി വരുന്നു.

റഷ്യ-യുക്രയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളും ജപ്പാന്‍ ഉള്‍പ്പെടെയുള്ള ചില ഏഷ്യന്‍ രാജ്യങ്ങളും റഷ്യന്‍ എണ്ണയക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ റഷ്യയുടെ പ്രീമിയം ബ്രാന്‍ഡായ യുറാല്‍സ് എണ്ണ ബാരലിന് 30 ഡോളര്‍ വിലക്കുറവില്‍ വില്‍പ്പന ആരംഭിച്ചു. തുടര്‍ന്ന് ഇന്ത്യ വന്‍ വിലക്കുറവില്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ തുടങ്ങി. എന്നാല്‍ ഇപ്പോള്‍ ഇപ്പോള്‍ കയറ്റുമതി ചാര്‍ജ് ഈടാക്കുന്നതിന്റെ ഭാഗമായി ഈ ഡിസ്‌കൗണ്ട് 30 ഡോളറില്‍ നിന്നും 4 ഡോളറായിരിക്കുകയാണ്. ഇതോടെ റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് ചെലവേറിയികരിക്കുകയാണ്.

യു.എ്‌സിലേക്ക് ചായ്‌വ്

ഇന്ത്യന്‍ കമ്പനികള്‍ യുക്രെയ്ന്‍ യുദ്ധത്തിനു മുമ്പ് 2 ശതമാനത്തില്‍ താഴെ മാത്രം എണ്ണയാണ് റഷ്യയില്‍ നിന്ന് വാങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോഴിത് 44 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിലയുടെ കാര്യത്തില്‍ ഈ തിരിച്ചടിയുണ്ടായത്. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി സ്തംഭനാവസ്ഥയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ യു.എസില്‍ നിന്നും വാങ്ങുന്ന എണ്ണയുടെ വിഹിതം ഉയര്‍ത്താനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

എനര്‍ജി ഇന്റലിജന്‍സ് സ്ഥാപനമായ വോടെക്സയുടെ (vortexa) കണക്കുകള്‍ പ്രകാരം റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി മെയ് മാസത്തില്‍ നിന്ന് ജൂണില്‍ 8 ശതമാനം കുറഞ്ഞു. അതേസമയം മാര്‍ച്ച് മുതല്‍ യു.എസില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വോടെക്‌സയുടെ കണക്കുകള്‍ കാണിക്കുന്നു. 2017ന്റെ രണ്ടാം പകുതിയിലാണ് ഇന്ത്യ യുഎസില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്.

Related Articles
Next Story
Videos
Share it