ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ട്ടണ്‍ മരവിപ്പിച്ച ഫണ്ടുകളില്‍ പ്രത്യേക ഓഡിറ്റ് നടത്തണമെന്ന് സെബി

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ട്ടണ്‍ മരവിപ്പിച്ച ഫണ്ടുകളില്‍ പ്രത്യേക ഓഡിറ്റ്     നടത്തണമെന്ന് സെബി
Published on

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ട്ടണ്‍ പ്രവര്‍ത്തനം മരവിപ്പിച്ച ആറ് ഡെറ്റ് ഫണ്ടുകളില്‍ പ്രത്യേക ഓഡിറ്റ് നടത്താന്‍ സെബി ഉത്തരവിട്ടു. പ്രവര്‍ത്തന മാര്‍ഗ നിര്‍ദേശം അവഗണിച്ചാണ് എഎംസി ഈ ഫണ്ടുകളിലെത്തിയ തുക നിക്ഷേപിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായതിനെതുടര്‍ന്നാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ ആയ സെബിയുടെ നടപടി.

'ഞങ്ങള്‍ റെഗുലേറ്ററില്‍ നിന്ന് ഓഡിറ്റ് നോട്ടീസ് സ്വീകരിച്ച് ആവശ്യാനുസരണം വിവരങ്ങള്‍ നല്‍കുന്നത് തുടരുകയാണ്,'- ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ട്ടണ്‍ ഇന്ത്യ വക്താവ് പറഞ്ഞു. പ്രവര്‍ത്തനം മരവിപ്പിക്കാനുണ്ടായ സാഹചര്യം പരിശോധിക്കാന്‍ ചോക്‌സി ആന്‍ഡ് ചോക്‌സി ഓഡിറ്ററെ കഴിഞ്ഞയാഴ്ച സെബി നിയമിച്ചിരുന്നു. 30 ദിവസത്തിനുള്ളില്‍ ഓഡിറ്റര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും. അതിനു പുറമെയാണ് പ്രത്യേക ഓഡിറ്റിങിന് ഉത്തരവ്. നിക്ഷേപകര്‍ക്ക് പണം തിരിച്ച് കൊടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെടുത്ത നടപടിയെക്കുറിച്ച് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി സെബിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com