Begin typing your search above and press return to search.
ഇന്ത്യന്‍ കമ്പനികളുടെ വരുമാനം സാധാരണ നിലയിലാവാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് മൂഡീസ്
കോവിഡ് രണ്ടാം തരംഗം മാരകമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ വരുമാനം പഴയ നിലയിലാവാന്‍ ഇനിയും സമയമെടുക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. രോഗബാധിതരുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യം വരുമാനത്തെ ബാധിക്കും. കോവിഡിന്റെ ആദ്യഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആറുമാസമായി തിരിച്ചു വരവ് നടത്തിക്കൊണ്ടിരിക്കുന്ന കമ്പനികള്‍ക്ക് ഇപ്പോഴത്തെ ലോക്ക് ഡൗണ്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കുമെന്നാണ് മൂഡീസ് അഭിപ്രായപ്പെടുന്നത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും യാത്രകള്‍ക്ക് പോലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഹൗസിംഗ് ഓട്ടോമൊബീല്‍ വില്‍പ്പനയെ സാരമായി ബാധിക്കും. നിര്‍മാണ മേഖലയില്‍ ഉണ്ടാകുന്ന മാന്ദ്യം സിമന്റ് വിലയെ ബാധിക്കും, ഗതാഗത-ഇന്ധന ആവശ്യകതയും താല്‍ക്കാലികമായി കുറയ്ക്കും. എന്നാല്‍ ഐറ്റി, ടെലികോം മേഖല ശക്തമായി തന്നെ തുടരുകയും ചെയ്യും.
2022 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നേരത്തേ പ്രവചിച്ച 13.7 ല്‍ നിന്ന് 9.3 ശതമാനമായി കഴിഞ്ഞയാഴ്ച മൂഡീസ് താഴ്ത്തിയിരുന്നു.
Next Story