ഓഹരി വിപണിയില്‍ സൂചികകള്‍ താഴ്ന്നു
ഒരു ശതമാനം നേട്ടമുണ്ടാക്കി 24 മണിക്കൂറിനകം ഓഹരി വിപണിയിലെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്ന് നഷ്ടത്തിലേക്കു വഴുതി വീണു. സെന്‍സെക്‌സ് 152 പോയിന്റ് അഥവാ 0.4 ശതമാനം കുറഞ്ഞ് 41,170.12 ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 45 പോയിന്റ് അഥവാ 0.4 ശതമാനം ഇടിഞ്ഞ് 12,080.85 ല്‍ എത്തി.
നിഫ്റ്റിയില്‍ 21 ഓഹരികള്‍ മുന്നേറി, 29 ഓഹരികള്‍ ഇടിഞ്ഞു. ബിഎസ്ഇയില്‍ 1,243 ഓഹരികള്‍ മുന്നേറി. 1,227 ഓഹരികള്‍ താഴ്ന്നു. 169 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
സിപ്ല, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഊര്‍ജം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം, ഫാര്‍മ, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളിലാണ് വില്പന സമ്മര്‍ദം പ്രകടമായത്. ലോഹം, പൊതുമേഖല ബാങ്ക് ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline