സിലിണ്ടര്‍ വേഗം കാലിയാകുന്നുണ്ടോ? അടുക്കളയില്‍ ഗ്യാസ് ലാഭിക്കാന്‍ ഈ ലളിത മാര്‍ഗങ്ങള്‍ പരീക്ഷിക്കൂ

വീട്ടിലെ ചെറിയ മാറ്റങ്ങള്‍ പോലും ഗ്യാസ് ലാഭിക്കാന്‍ സഹായിക്കും
സിലിണ്ടര്‍ വേഗം കാലിയാകുന്നുണ്ടോ? അടുക്കളയില്‍ ഗ്യാസ് ലാഭിക്കാന്‍ ഈ ലളിത മാര്‍ഗങ്ങള്‍ പരീക്ഷിക്കൂ
Image Courtesy x.com/KeralaTourism
Published on

പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധത്തിന്റെ പ്രതിഫലനം നമ്മുടെ കൊച്ചുകേരളത്തിലേക്കും വന്നെത്തിയിരിക്കുന്നു. എല്‍പിജി വിതരണം തടസപ്പെട്ടതോടെ പലയിടത്തും ഹോട്ടലുകളും റെസ്‌റ്റോറന്റുകളും താല്ക്കാലികമായി അടച്ചു. അടുക്കളയില്‍ എപ്പോള്‍ ഗ്യാസ് തീരുമെന്ന ആശങ്കയിലാണ് വീട്ടമ്മമാര്‍. പലരും ഗ്യാസ് ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി തുടങ്ങിയിട്ടുണ്ട്.

ഗ്യാസ് ഉപയോഗം കുറച്ച് കൂടുതല്‍ ദിവസങ്ങള്‍ സിലിണ്ടര്‍ ഉപയോഗിക്കാന്‍ ചില ലളിതമായ ശീലങ്ങള്‍ സഹായിക്കും. വീട്ടിലെ ചെറിയ മാറ്റങ്ങള്‍ പോലും ഗ്യാസ് ലാഭിക്കാന്‍ സഹായിക്കും. ഈ അടിയന്തിര ഘട്ടത്തില്‍ ഗ്യാസ് ഉപയോഗത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നത് നല്ലതായിരിക്കും.

പാചകത്തിന് മുമ്പ് തയാറെടുപ്പ്: പാചകം തുടങ്ങുന്നതിന് മുമ്പ് ആവശ്യമായ എല്ലാ സാധനങ്ങളും തയ്യാറാക്കി വെക്കുന്നത് നല്ലതാണ്. പച്ചക്കറികള്‍ അരിയുക, മസാലകള്‍ തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്താല്‍ ഗ്യാസ് കത്തിച്ച് വെച്ച് സമയം കളയേണ്ടി വരില്ല.

പ്രഷര്‍ കുക്കര്‍ ഉപയോഗം: പയര്‍, അരി, കറികള്‍ എന്നിവ വേവിക്കാന്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുന്നത് ഗ്യാസ് ലാഭിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്. സാധാരണ പാത്രത്തില്‍ വേവിക്കുന്നതിനേക്കാള്‍ 40-50% വരെ സമയം കുറയും.

പാത്രത്തിന് മൂടി ഉപയോഗിക്കുക: പാചകം ചെയ്യുമ്പോള്‍ പാത്രം മൂടി വെച്ചാല്‍ ചൂട് പുറത്തേക്ക് പോകാതെ ഭക്ഷണം വേഗത്തില്‍ പാകമാകും. ഇതിലൂടെ ഗ്യാസ് ഉപയോഗം കുറയ്ക്കാം.

വളരെ വലിയ തീയില്‍ പാചകം ചെയ്യുന്നത് ഗ്യാസ് പാഴാക്കും. ഭക്ഷണം തിളക്കാന്‍ തുടങ്ങുമ്പോള്‍ മിതമായ തീയില്‍ പാകം ചെയ്യുന്നത് മതിയാകും.

വെള്ളം അധികം ഉപയോഗിക്കരുത്: പച്ചക്കറി, പയര്‍ തുടങ്ങിയവ വേവിക്കുമ്പോള്‍ ആവശ്യത്തിന് മാത്രം വെള്ളം ചേര്‍ക്കുക. അധിക വെള്ളം ചൂടാക്കാന്‍ കൂടുതല്‍ സമയംയും ഗ്യാസും ആവശ്യമാണ്.

ഇന്‍ഡക്ഷന്‍ കുക്കര്‍: ചായ, വെള്ളം ചൂടാക്കല്‍ തുടങ്ങിയ ചെറിയ കാര്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അല്ലെങ്കില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ചാല്‍ ഗ്യാസ് ലാഭിക്കാം.

ശരിയായ പരിപാലനം: ഗ്യാസ് ലീക്ക് ഇല്ലെന്ന് ഉറപ്പാക്കുക. ബര്‍ണര്‍ പതിവായി വൃത്തിയാക്കണം. ബര്‍ണര്‍ ബ്ലോക്ക് ആയാല്‍ തീ ശരിയായി കത്താതെ ഗ്യാസ് പാഴാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com