ആത്മീയ ടൂറിസത്തെ തലോടി, ലക്ഷദ്വീപിനായും പദ്ധതികള്‍

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളൊരു മേഖലയാണ് ടൂറിസം. ആത്മീയ ടൂറിസത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറുകയാണെന്നും ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്.

പോര്‍ട്ട് കണക്ടിവിറ്റി, വിനോദ സഞ്ചാരമേഖലയിലെ അടിസ്ഥാന വികസനം, മറ്റു സൗകര്യങ്ങള്‍ എന്നിവയിലൂടെ ഇന്ത്യയിലേക്ക് വിദേശികളെ അടക്കമുള്ള ആളുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടന ടൂറിസം ആകര്‍ഷിക്കാനായുള്ള പദ്ധതികളായിരിക്കും നടപ്പാക്കുക.
ഇന്ത്യയുടെ ടൂറിസം മേഖല വളരെ ആകര്‍ഷകമാണ്. പില്‍ഗ്രിമേജ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയ്ക്കകത്ത് സഞ്ചാരികളുടെ ഒഴുക്കു കൂട്ടാന്‍ സഹായിക്കുമെന്ന് പ്രമുഖ സ്‌റ്റോക്ക് ബ്രോക്കിംഗ് സ്ഥാപമായ ഡി.ബി.ഫെ്.എസിന്റെ മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് പറഞ്ഞു. ഇടക്കാലബജറ്റായതുകൊണ്ടു തന്നെ വളരെ അച്ചടക്കത്തോടെയുള്ള എന്നാല്‍ സര്‍ക്കാരിന്റെ ആത്മവിശ്വാസം എടുത്തുകാണിക്കുന്ന ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജി20 സമ്മേളനത്തിന് വേദിയായത് രാജ്യത്തിന് വലിയ കുതിപ്പായെന്ന് ചൂണ്ടിക്കാട്ടിയ ധനമന്ത്രി ടൂറിസം മേഖലകളുടെ ബ്രാന്‍ഡിംഗിനും മാര്‍ക്കറ്റിംഗിനും സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല പലിശരഹിത വായ്പ നല്‍കുമെന്നും പ്രഖ്യാപിച്ചു. ലക്ഷദ്വീപില്‍ പോര്‍ട്ട് കണക്റ്റിവിറ്റി, ടൂറിസം അടിസ്ഥാനസൗകര്യം, യാത്രികര്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും ആവഷ്‌കരിക്കുന്നുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it