
ലോകത്തേറ്റവുമധികം ഗതാഗതക്കുരുക്കുള്ള നഗരം ഇന്ത്യയിലാണെന്ന് റിപ്പോർട്ട്. 56 രാജ്യങ്ങളിലെ 403 നഗരങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ടോംടോം റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.
ടോംടോമിന്റെ 2018 ട്രാഫിക് ഇൻഡക്സ് പ്രകാരം ഒന്നാം സ്ഥാനം ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയ്ക്കാണ്. സാധാരണ യാത്രാ സമയത്തേക്കാളും 65 ശതമാനം അധിക സമയം ഇവിടത്തെ യാത്രക്കാർ ഗതാഗതക്കുരുക്കിൽ ചെലവിടുന്നുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയാണ് രണ്ടാം സ്ഥാനത്ത്. പെറുവിന്റെ തലസ്ഥാനമായ ലിമ മൂന്നാം സ്ഥാനത്തും. ന്യൂഡൽഹി നാലാം സ്ഥാനത്തുണ്ട്. 58 ശതമാനം അധിക സമയമാണ് ഇവിടെ ആളുകൾ ട്രാഫിക്കിൽ ചെലവിടുന്നത്.
യൂറോപ്പിൽ ഏറ്റവുമധികം വാഹനത്തിരക്കുള്ള നഗരം മോസ്‌കോയാണ്. യുഎസിൽ ലോസ് ആഞ്ചലസാണ് ഗതാഗതക്കുരുക്ക് ഏറ്റവും കൂടുതലുള്ള നഗരം.
Read DhanamOnline in English
Subscribe to Dhanam Magazine