പ്രതിസന്ധിയകലുന്നു, ഈ മേഖലയില്‍ തൊഴിലവസരമേറുന്നു

ലോക്ക്ഡൗണിന് പിന്നാലെ ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ ഐടി തൊഴിലവസരങ്ങള്‍ കുത്തനെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ബെംഗളൂര്‍, ഹൈദരാബാദ്, പുനെ, ദില്ലി എന്നിവയുള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളിലാണ് വലിയ തോതില്‍ ഐടി നിയനമങ്ങള്‍ നടക്കുന്നത്. 2021 ജനുവരി മാസം ഐടി മേഖലയിലെ 50 ശതമാനത്തിലധികം തൊഴിലവസരങ്ങളും മെട്രോ നഗരങ്ങളിലാണെന്ന് എസ്‌സിഐകെഇവൈ മാര്‍ക്കറ്റ് നെറ്റ്‌വര്‍ക്കിന്റെ (SCIKEY Market Network) റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2021 ജനുവരി മാസം ഐടി ജോലികളിലാണ് ഉയര്‍ന്ന ഡിമാന്റുണ്ടായത്, 39 ശതമാനം. ബിപിഒ ജോലികളില്‍ 10 ശതമാനവും ബാങ്കിംഗ് ജോലികളില്‍ 6 ശതമാനവുമാണ് ജനുവരി മാസത്തെ ഡിമാന്റ്. ബെംഗളൂരുവും ഹൈദരാബാദുമാണ് ഐടി ജോലിയില്‍ 25 ലക്ഷത്തിനും മുകളിലുമൊക്കെയുമായി ഉയര്‍ന്ന വേതനം ലഭിക്കുന്ന മെട്രോ നഗരങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് ലക്ഷം രൂപയില്‍ താഴെയും ആറ് മുതല്‍ പതിനഞ്ച് ലക്ഷം രൂപ വരെയും വേതനം നല്‍കുന്ന നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരുവാണ് ഒന്നാമതുള്ളത്.
പ്രൊജക്ട് മാനേജര്‍ക്ക് ഐടി മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഡിമാന്റുള്ളത്. 47 ശതമാനം. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ആറ് ശതമാനം, ബാങ്കിംഗ് മേഖലയില്‍ നാല് ശതമാനം എന്നിങ്ങനെയാണ് പ്രൊജക്ട് മാനേജര്‍ക്കുള്ള ഡിമാന്റ്. ഐടി മേഖലയില്‍ ഡവലപ്പര്‍മാര്‍ക്കും (70 ശതമാനം) സോഫ്റ്റ്‌വെയര്‍ ടെസ്റ്റര്‍മാര്‍ (65 ശതമാനം) ക്കുമാണ് ഏറ്റവും കൂടുതല്‍ ഡിമാന്റുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'പകര്‍ച്ചവ്യാധികള്‍ക്കിടയിലും നഷ്ടപ്പെട്ട തൊഴിലുകള്‍ വീണ്ടെടുക്കുന്നതില്‍ ഐടി മേഖല അസാധാരണമായ പുരോഗതി കൈവരിച്ചു' എസ്‌സിഐകെഇവൈ മാര്‍ക്കറ്റ് നെറ്റ്‌വര്‍ക്ക് സഹസ്ഥാപകനായ അക്ഷയ് ശര്‍മ്മ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.


Related Articles

Next Story

Videos

Share it