Begin typing your search above and press return to search.
പുതിയ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു: 24 മണിക്കൂറിനിടെ 3.32 ലക്ഷം രോഗികള്‍
രാജ്യത്ത് പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് കണ്ടെത്തിയത്. 2,263 പേര്‍ മരണപ്പെടുകയും ചെയ്തു. 16,263,695 പേരെ പരിശോധിച്ചതില്‍നിന്നാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ഒരു രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ത്യ. അമേരിക്കയാണ് ഇതിന് മൂമ്പ് മൂന്ന് ലക്ഷം കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്ത രാജ്യം. 3,07,581 കേസുകളായിരുന്നു ഇതുവരെയുള്ളതില്‍ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന കണക്ക്. അതേസമയം ഇന്ത്യയില്‍ തുടര്‍ച്ചയായി മൂന്ന് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ലക്ഷം കേസുകള്‍ എന്നതില്‍ നിന്ന് മൂന്ന് ലക്ഷത്തിലെത്താന്‍ അമേരിക്കയ്ക്ക് 65 ദിവസം വേണ്ടി വന്നപ്പോള്‍ ഇന്ത്യ 17 ദിവസം കൊണ്ട് മൂന്നു ലക്ഷം കേസുകളിലേക്കെത്തിയെന്നതും ആശങ്കാജനകമാണ്.
പ്രതിദിന കണക്കുകളില്‍ മഹാരാഷ്ട്രയാണ് മുന്നിലുള്ളത്. മഹാരാഷ്ട്ര വ്യാഴാഴ്ച 67,468 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഉത്തര്‍പ്രദേശില്‍ 33,106 ഉം ഡല്‍ഹിയില്‍ 24,638 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഒന്നാം തരംഗത്തേക്കാള്‍ വേഗത്തില്‍ കോവിഡ് രാജ്യത്തുടനീളം വ്യാപിക്കുന്നത്.
അതിനിടെ 24 മണിക്കൂറിനിടെ 1,93,279 പേര്‍ രോഗമുക്തരായി. മൊത്തം രോഗമുക്തരായവരുടെ എണ്ണം 1,36,48,159 ആയി. നിലവില്‍ രാജ്യത്ത് 24,28,616 ആക്ടീവ് കേസുകളാണുള്ളത്. വ്യാഴാഴ്ച ഇത് 22,91,428 ആയിരുന്നു.
Next Story