Begin typing your search above and press return to search.
പാചകവാതക വില വീണ്ടും ഉയര്‍ത്തി
ഗാര്‍ഹിക പാചകവാതക (LPG) വില വീണ്ടും ഉയര്‍ത്തി. 3.5 രൂപ കൂടി ഇന്ന് വര്‍ധിപ്പിച്ചതോടെ ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വില 1000 രൂപയായി. ദേശീയ തലസ്ഥാനത്ത് ഒരു സിലിണ്ടറിന് ഇനി 1003 രൂപയാകും. നേരത്തെ ഇത് 999.50 രൂപയായിരുന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് സിലിണ്ടര്‍ വില വര്‍ധിപ്പിക്കുന്നത്.
സംസ്ഥാനത്ത് 1010 രൂപയാണ് 14.2 കിലോ സിലിണ്ടറിന്റെ വില. നേരത്തെ മെയ് ഏഴിനായിരുന്നു ഗാര്‍ഹിക പാചക വാതകത്തിന്റെ വില 50 രൂപ വര്‍ധിപ്പിച്ചത്. 2021 ഏപ്രില്‍ മുതല്‍ ഇതുവരെയായി 190 രൂപയോളമാണ് വര്‍ധിപ്പിച്ചത്.
യുക്രെയ്ന്‍ പ്രതിസന്ധിയുടെയും വിതരണ ആശങ്കയുടെയും പശ്ചാത്തലത്തില്‍ ആഗോള ഊര്‍ജ വില ഉയരുന്നത് തുടരുന്നതാണ് പാചക വാതകത്തിന്റെ വില ഉയരാന്‍ കാരണം. വാണിജ്യ പാചക വാതക സിലിണ്ടറിന് 102.50 രൂപ കഴിഞ്ഞയാഴ്ച വര്‍ധിപ്പിച്ചിരുന്നു. രാജ്യതലസ്ഥാനത്ത്, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ 2355.50 രൂപയാണ്. മുംബൈയില്‍ സിലിണ്ടറിന് 2,307 രൂപയായാണ് വാണിജ്യ സിലിണ്ടറിന്റെ വില. കൊല്‍ക്കത്തയിലും ചെന്നൈയിലും 19 കിലോ ഭാരമുള്ള സിലിണ്ടറിന് യഥാക്രമം 2,455 രൂപയും 2,508 രൂപയുമാണ് വില.
Next Story
Videos