Begin typing your search above and press return to search.
പരിശോധന കുറഞ്ഞു: 24 മണിക്കൂറിനിടെ 3,23,144 കേസുകള്‍
തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. 3,23,144 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് കണ്ടെത്തിയത്. 2,771 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1,76,36,301 ആയി. 2,51,827 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. രാജ്യത്ത് കോവിഡ് കാരണം മരണപ്പെട്ടവരുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്തെത്തി. 197,894 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. 2,882,204 ആക്ടീവ് കേസുകളാണ് നിലവില്‍ ഇന്ത്യയിലുള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗവ്യാപനമുള്ള മഹാരാഷ്ട്രയില്‍ 48,700 പുതിയ കേസുകളും 524 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഡല്‍ഹിയില്‍ 20,201 കേസുകളും 380 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പരിശേധനകളുടെ എണ്ണം കുറഞ്ഞതാണ് രോഗം ബാധിച്ചവരുടെ എണ്ണം കഴിഞ്ഞദിവസത്തേക്കാള്‍ കുറയാന്‍ കാരണം. 16,58,700 സാമ്പിളുകളാണ് കഴിഞ്ഞദിവസം പരിശോധിച്ചത്.
രാജ്യത്തെ കോവിഡ് കേസുകളില്‍ 47.67 ശതമാനവും കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്ന് മാത്രം 15.07 ശതമാനം രോഗികളാണുള്ളത്. അതേസമയം രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 14,52,71,186 പേരാണ്. കഴിഞ്ഞദിവസം 33,59,963 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.
Next Story