മൂലധനച്ചെലവിൽ വലിയ വർധന; പക്ഷേ...

അടുത്ത വർഷത്തെ ബജറ്റിൽ മൂലധനച്ചെലവ് 36 ശതമാനം വർധിപ്പിച്ചു. ഈ വർഷത്തെ 5.5 ലക്ഷം കോടിയിൽ നിന്ന് 7.5 ലക്ഷം കോടി രൂപയിലേക്ക്. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് ഈ വർഷത്തെ മൂലധനച്ചെലവ് 6.3 ലക്ഷം കോടി രൂപ വരും.

മൂലധനച്ചെലവ് വർധിപ്പിക്കുന്നത് നിക്ഷേപങ്ങൾ കൂട്ടാനും തൊഴിൽ വർധിപ്പിക്കാനും സഹായിക്കേണ്ടതാണ്. കൂടുതൽ മൂലധനച്ചെലവ് ആ നിലയ്ക്കു മൂലധന വിപണിയെയും നിക്ഷേപകരെയും സന്തോഷിപ്പിക്കും.
എന്നാൽ മൂലധനച്ചെലവിൽ ഫുഡ് കോർപറേഷൻ്റെ കടവും പൊതുമേഖലാ ബാങ്കുകൾക്കു വേണ്ട മൂലധനവും നടപ്പു വർഷത്തിൽ എയർ ഇന്ത്യയുടെ കടവും ഒക്കെ പെടുത്തിയിട്ടുണ്ട്. യഥാർഥ മൂലധന നിക്ഷേപത്തിൽ വലിയ പുരോഗതി ഇല്ല. ഇതുകൊണ്ടാണ് വലിയ മൂലധനച്ചെലവ് കാണിച്ചിട്ടും രാജ്യത്തു നിക്ഷേപവും ഉപഭോഗവും തൊഴിലും കൂടാത്തത്.

Related Articles
Next Story
Videos
Share it