വായ്പാ തിരിച്ചടവിനെ കുറിച്ച് ഒന്നുമില്ല ; ഇടത്തരക്കാര്‍ നിരാശയില്‍

1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജില്‍ വായ്പാ തരിച്ചടവുകളെ കുറിച്ച് പരാമര്‍ശമില്ലാത്തതില്‍ മധ്യവര്‍ഗത്തിനടയില്‍ ആശങ്ക. ഏറ്റവും താഴെക്കിടയിലുള്ളവരെ പ്രധാനമായും ഉന്നം വെക്കുന്ന പാക്കേജില്‍ ഇടത്തരക്കാരായ ആളുകള്‍ക്ക് ആശ്വാസം പകരുന്ന എന്തെങ്കിലും ഉണ്ടാവേണ്ടിയിരുന്നുവെന്നാണ് അഭിപ്രായമുയരുന്നത്.
ഇടത്തരക്കാരനെ സംബന്ധിച്ച് മാസം തോറും അടക്കേണ്ടി വരുന്ന ഇഎംഐ മൂന്നു മാസത്തേക്ക് നിര്‍ത്തിവെക്കാനോ മറ്റു പരിഹാരം കാണാനോയാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ യൂട്യൂബ് ഫീഡിലും മറ്റു സോഷ്യല്‍ മീഡിയകളിലും നിറയുന്ന അഭ്യര്‍ത്ഥനകള്‍.

24 ാം തിയതി കേന്ദ്ര ധനമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇഎംഐയെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അതിന് ഉചിതമായ പരിഹാരം കാണുമെന്നായിരുന്നു ധനമന്ത്രി പറഞ്ഞിരുന്നത്. ശമ്പളക്കാരും ചെറുകിട സംരംഭകരുമായ ആയിരക്കണക്കിന് പേര്‍ക്ക് ആശ്വാസമേകുന്നതായിരുന്നു ഈ വാക്കുകള്‍. ജോലി നഷ്ടപ്പെടുകയോ ശമ്പളം വെട്ടിക്കുറക്കുകയോ ചെയ്ത ശമ്പളക്കാരെയും ബിസിനസ് മോശമായ സംരംഭകരെയും സംബന്ധിച്ച് ഇത്തരത്തിലുള്ള നടപടി അത്യന്താപേക്ഷിതമായിരുന്നു.
ഇഎംഐയും വായ്പയിന്മേലുള്ള പലിശയുടെ തിരിച്ചടവും ആറുമാസത്തേക്കെങ്കിലും മരവിപ്പിക്കണമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകനായ ടി വി മോഹന്‍ദാസ് പൈയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it