നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികം ഇന്ന്; നിലയ്ക്കാതെ വിമര്‍ശനം

നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികം ഇന്ന്; നിലയ്ക്കാതെ വിമര്‍ശനം
Published on

നോട്ട് നിരോധനം നടപ്പിലാക്കിയിട്ട് ഇന്ന് മൂന്നു വര്‍ഷം. 2000ത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികം കടന്ന് പോകുന്നത്.

നോട്ട് നിരോധന നടപടിയുടെ

ആഘാതത്തില്‍ നിന്ന് രാജ്യം ഇതുവരെ കരകയറിയിട്ടില്ലെന്ന വിമര്‍ശനമാണ് ഇതു

സംബന്ധിച്ച ചര്‍ച്ചകളില്‍ ഇപ്പോഴും മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം,

കള്ളപ്പണം തടയാന്‍ ഒന്നാം മോദി സര്‍ക്കാര്‍ നടത്തിയ ആ നിര്‍ണ്ണായക നീക്കം

വിജയകരമായിരുന്നെന്ന് ബിജെപി ഇപ്പോഴും അവകാശപ്പെടുന്നു.

സിറ്റിസെന്‍

എന്‍ഗേജ്‌മെന്റ് പ്ലാറ്റ്ഫോമായ ' ലോക്കല്‍ സര്‍ക്കിള്‍സ് 'കഴിഞ്ഞ

ദിവസങ്ങളില്‍ നടത്തിയ  ഓണ്‍ലൈന്‍ സര്‍വേയില്‍ 66 ശതമാനം പേര്‍

അഭിപ്രായപ്പെട്ടത് നോട്ട് നിരോധനം സമ്പദ്വ്യവസ്ഥയെയും തൊഴില്‍ മേഖലയെയും

പ്രതികൂലമായി ബാധിച്ചു എന്നാണ്. 28 ശതമാനം പേര്‍ മാത്രമാണ് നോട്ട് നിരോധനം

ദോഷമുണ്ടാക്കിയില്ലെന്ന് രേഖപ്പെടുത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍

33 ശതമാനം പേരും ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണം നോട്ട്

നിരോധനമാണെന്ന് ആരോപിച്ചു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മികച്ച പ്രകടനം കാഴ്ച

വയ്ക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്ന്

അവര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തിന്റെ

ചരിത്രത്തില്‍ ആദ്യമായി കള്ളപ്പണം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച ഏറ്റവും

ശക്തമായ നടപടിയെന്നാണ് ഈ പ്രഖ്യാപനത്തെ മോദി അനുകൂലികള്‍ പുകഴ്ത്തുന്നത്.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 15.4 ലക്ഷം കോടി രൂപ അസാധുവാക്കപ്പെട്ടു.

ഇതില്‍ 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതോടെ നോട്ട്

നിരോധനം പരാജയമാണെന്നു വ്യക്തമായില്ലേയെന്ന ചോദ്യമാണ് വിമര്‍ശകര്‍

ുയര്‍ത്തുന്നത്. ഭീകരവാദത്തെ നോട്ട് നിരോധനം തുടച്ചു നീക്കുമെന്നായിരുന്നു

പ്രഖ്യാപനമെങ്കിലും കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് ഭീകരവാദ

പ്രവര്‍ത്തനങ്ങളില്‍ കാര്യമായ കുറവുണ്ടായതുമില്ലെന്ന് അവര്‍

ചൂണ്ടിക്കാട്ടുന്നു.

രാജ്യം കഴിഞ്ഞ 70

വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നുവെന്ന

കണക്കുകള്‍ നിരത്തിയാണ് പ്രതിപക്ഷം നോട്ട് നിരോധനത്തെ വിമര്‍ശന ശരങ്ങള്‍

തൊടുക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം

അഞ്ചു ദശലക്ഷം കടന്നു. രാജ്യം കഴിഞ്ഞ 70 വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക

പ്രതിസന്ധിയുടെയാണ് കടന്നുപോകുന്നത്.

കഴിഞ്ഞ

45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് രാജ്യം

അഭിമുഖീകരിക്കുന്നത്. കാര്‍ഷിക, വ്യവസായ മേഖലകളെല്ലാം തളര്‍ച്ചയിലായി.

2000ത്തിന്റെ നോട്ടുകളുടെ അച്ചടി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തി

വെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനിടെ പ്രചരിക്കുന്നു.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com