റഷ്യന്‍ എണ്ണ ഇന്ത്യക്ക് കിട്ടുന്നത് യൂറോപ്പിന്റെ 'ലക്ഷ്മണരേഖ' ലംഘിച്ച്

ഇന്ത്യക്ക് റഷ്യ എണ്ണ വില്‍ക്കുന്നത് ബാരലിന് 80 ഡോളറിനടുത്ത് വിലയ്ക്ക്. ഇത് അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യന്‍ എണ്ണയ്ക്ക് നിശ്ചയിച്ച ഉയര്‍ന്ന വില പരിധിയായ ബാരലിന് 60 ഡോളറിനേക്കാള്‍ ഏറെ കൂടുതലാണ്. റഷ്യക്ക് എണ്ണ വില്‍പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന് തടയിടാന്‍ ലക്ഷ്യമിട്ടാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും പരമാവധി വിലയ്ക്ക് പരിധി നിശ്ചയിച്ചത്. എന്നാല്‍, ഇത് മറികടന്നാണ് ഇപ്പോള്‍ റഷ്യയുടെ വില്‍പന. റഷ്യയുടെ യുക്രെയിന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അമേരിക്കയും യൂറോപ്യന്‍ യൂണിയനും വിലപരിധി നിശ്ചയിച്ചത്.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ നിലവില്‍ റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താവാണ്. വ്യാപാരികളില്‍ നിന്നുള്ള വിവരങ്ങളും റോയിട്ടേഴ്സ് കണക്കുകൂട്ടലുകളും അനുസരിച്ച് ഒക്ടോബറില്‍ ബാള്‍ട്ടിക് തുറമുഖങ്ങളില്‍ നിന്ന് എത്തുന്ന റഷ്യന്‍ എണ്ണ ഇന്ത്യയ്ക്ക് ബാരലിന് 80 ഡോളറിനടുത്താണ് വില. അതേസമയം ഇന്ത്യന്‍ എണ്ണവിതരണ കമ്പനികള്‍ക്കുള്ള ക്രൂഡ് ഓയില്‍ വിലയിലെ ഡിസ്‌കൗണ്ട് റഷ്യ കൂട്ടിയിരുന്നു. 3-4 ഡോളറില്‍ നിന്ന് 5-6 ഡോളറായാണ് ഇത് വര്‍ധിപ്പിച്ചത്.

റഷ്യന്‍ എണ്ണയുടെ പുതിയ വിപണികള്‍

ജി 7നും യൂറോപ്യന്‍ യൂണിയനും റഷ്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ മറികടന്ന് ചൈനയും ഇന്ത്യയും തുര്‍ക്കിയും പോലുള്ള രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയുടെ ഇറക്കുമതി വര്‍ധിപ്പിച്ചിരുന്നു. ഇതില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യമായി തുര്‍ക്കി മാറി. ചൈനയും ബള്‍ഗേറിയയും തൊട്ടുപിന്നാലെയുണ്ട്. റഷ്യന്‍ എണ്ണ ഇപ്പോള്‍ ബ്രസീല്‍ പോലുള്ള പുതിയ വിപണികളിലെ ഉപയോക്താക്കള്‍ക്കും വില്‍ക്കുന്നുണ്ട്. വില്‍പ്പനയിലെ ഈ വൈവിധ്യവല്‍ക്കരണം ആഗോള എണ്ണ വിപണിയില്‍ റഷ്യയുടെ സ്ഥാനം ശക്തിപ്പെടുത്തു

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it