₹44 ലക്ഷം കോടി കടക്കാന്‍ യു.എ.ഇയുടെ കയറ്റുമതി; കൂടുതലും ഇന്ത്യയിലേക്ക്

പ്രതിവര്‍ഷം ശരാശരി 5.5 ശതമാനം വളര്‍ച്ചയുമായി യു.എ.ഇയുടെ കയറ്റുമതി വരുമാനം 2030ഓടെ 2 ലക്ഷം കോടി ദിര്‍ഹം (ഏകദേശം 44 ലക്ഷം കോടി രൂപ) ആകുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ റിപ്പോര്‍ട്ട്. യു.എ.ഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നേട്ടം ഇന്ത്യ നിലനിറുത്തും. ടര്‍ക്കി, വിയറ്റ്‌നാം, സിംഗപ്പൂര്‍ എന്നിവ ഏറ്റവുമധികം വളര്‍ച്ചയുള്ള കയറ്റുമതി വിപണികളാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

യു.എ.ഇയും ഇന്ത്യയും
2030ഓടെ ഇന്ത്യയിലേക്കുള്ള യു.എ.ഇയുടെ കയറ്റുമതി 26,500 കോടി ദിര്‍ഹമാകുമെന്നാണ് (5.93 ലക്ഷം കോടി രൂപ) സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ വിലയിരുത്തല്‍. പ്രതീക്ഷിക്കുന്ന ശരാശരി വാര്‍ഷിക വളര്‍ച്ച 9 ശതമാനം. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ശരാശരി 8.2 ശതമാനം വളര്‍ച്ചയോടെ 22,050 കോടി ദിര്‍ഹവുമാകും (4.95 ലക്ഷം കോടി രൂപ). ഇന്ത്യയും യു.എ.ഇയും തമ്മിലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സെപ/CEPA) കഴിഞ്ഞവര്‍ഷം പ്രാബല്യത്തില്‍ വന്നിരുന്നു. ഇത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് വിലയിരുത്തലുകള്‍.
Related Articles
Next Story
Videos
Share it