കേള്‍ക്കാം, ഉദയ് കൊട്ടക്കിന്റെ ഈ താക്കീത്

നമ്മുടെ തലമുറയുടെ കാര്യം സുരക്ഷിതമാക്കാനുള്ള തത്രപ്പാടില്‍ നമ്മള്‍ കടമെടുത്തു കൊണ്ടിരിക്കുന്ന വിഭവങ്ങള്‍ ഭാവി തലമുറയ്ക്ക് അവകാശപ്പെട്ടതാണെന്ന് പലരും ഓര്‍ക്കുന്നില്ല. അതുകൊണ്ട് തന്നെ നമ്മള്‍ ദുര്‍വ്യയം നിര്‍ത്തിയെ പറ്റൂ, താക്കീത് നല്‍കുന്നത് മറ്റാരുമല്ല, രാജ്യത്തെ പ്രമുഖ ബാങ്കര്‍മാരില്‍ ഒരാളായ ഉദയ് കൊട്ടക്.

''നാമെല്ലാവരും ഭാവിതലമുറയില്‍ നിന്ന് കടമെടുത്തുകൊണ്ടിരിക്കുകയാണെന്ന് നമുക്കോരോരുത്തര്‍ക്കും തികഞ്ഞ ബോധ്യം ഉണ്ടായിരിക്കണമെന്ന്'' തൊഴിലാളികള്‍ക്കുള്ള തന്റെ വാര്‍ഷിക സന്ദേശത്തില്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

'ഇത് രണ്ട് ചെലവുകളും ഉള്‍ക്കൊള്ളുന്നു, സര്‍ക്കാരുകള്‍ ചെലവഴിച്ച വലിയ തുകയും കാലാവസ്ഥയും. നമ്മുടെ ജീവിതത്തെ മാത്രം സംരക്ഷിക്കുന്നതിനായി നമ്മളിങ്ങനെ ഭാവി തലമുറയുടെ അക്കൗണ്ടില്‍ അമിതമായി ചെലവഴിക്കുന്നത് ശരിയല്ല,'' അദ്ദേഹം താക്കീത് നല്‍കുന്നു.

'നമ്മുടെ ചിന്താഗതിയില്‍ മാറ്റം വരുത്തിയാലേ ഭാവിതലമുറയുടെ ക്ഷേമം ഉറപ്പുവരുത്താന്‍ കഴിയൂ. നമ്മള്‍ ഈ ഭൂമിയുടെ സംരക്ഷകര്‍ ആണെന്ന രീതിയിലേക്ക് നമ്മുടെ മാനസികാവസ്ഥ മാറേണ്ടതുണ്ട്. മനോഭാവത്തിലെ ഈ മാറ്റം മുന്നോട്ട് നോക്കുമ്പോള്‍ വളരെ പ്രധാനമാണ്,' കൊടാക് ചൂണ്ടിക്കാട്ടി.

പൊതു വ്യവഹാരത്തിന്റെ കാര്യത്തില്‍ പുതുവര്‍ഷത്തിന്റെ ഭൂരിഭാഗം സമയവും കൊറോണ വൈറസ് വാക്‌സിന്‍ ലഭ്യതയിലും വിതരണത്തിലും വ്യാപൃതമായിരിക്കും. 2021 ല്‍ വാക്‌സിന്‍ ആയിരിക്കും മുഖ്യശ്രദ്ധാ കേന്ദ്രം, പ്രത്യേകിച്ച് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍. ഏത് വാക്‌സിന്‍ എടുക്കണം, എപ്പോള്‍ എടുക്കണം, വാക്‌സിനുകളുടെ ഫലപ്രാപ്തി, പാര്‍ശ്വഫലങ്ങള്‍, ഇത് കോവിഡ് 19 എന്നെന്നേക്കുമായി സുഖപ്പെടുത്തുമോ, അല്ലെങ്കില്‍ ഞങ്ങള്‍ പതിവായി വാക്‌സിനുകള്‍ എടുക്കേണ്ടതുണ്ടോ എന്നൊക്കെയായിരിക്കും ആളുകളുടെ മനസ്സിലുള്ള ചോദ്യങ്ങള്‍.

2020 എന്ന വര്‍ഷം ഇവിടെ സ്ഥാപിച്ചു കഴിഞ്ഞ ഒരു കാര്യം ഇനി എല്ലാം ഡിജിറ്റല്‍ ആയിരിക്കുമെന്നും മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ഉല്‍പാദനപരമായും ഫലപ്രദമായും ജോലി ചെയ്യുന്നതിനുള്ള പുതിയ രീതികള്‍ സ്ഥാപനങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും ആണ്.

ഭാവിയില്‍ കൂടുതല്‍ ഫണ്ട് വേണ്ടി വരിക മുഖ്യമായും വിദ്യാഭ്യാസ രംഗത്തേക്ക് വേണ്ടിയായിരിക്കും. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പരമ പ്രധാനം.

'ഈ മാറ്റങ്ങളിലൂടെ ഒക്കെ കടന്നു പോകുമ്പോഴും, 2020 ല്‍ അവഗണിക്കപ്പെട്ട മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്, അതിലൊന്നാണ് വിദ്യാഭ്യാസം നമ്മുടെ ഭാവിതലമുറയുടെ വിദ്യാഭ്യാസം,' കൊട്ടക് കൂട്ടിച്ചേര്‍ത്തു .


Ismail Meladi
Ismail Meladi  

Related Articles

Next Story

Videos

Share it