സാമ്പത്തിക മാന്ദ്യം 2024 വരെ, 40 വര്‍ഷത്തിന് ശേഷം യുകെയിലെ പണപ്പെരുപ്പം രണ്ടക്കത്തില്‍

രാജ്യത്ത് ഭക്ഷ്യ സാധനങ്ങളുടെ വില ഉയരുകയാണ്. നിലവില്‍ 27 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയിലാണ് യുകെയിലെ പലിശ നിരക്ക്
സാമ്പത്തിക മാന്ദ്യം 2024 വരെ, 40 വര്‍ഷത്തിന് ശേഷം യുകെയിലെ പണപ്പെരുപ്പം രണ്ടക്കത്തില്‍
Published on

ജൂലൈ മാസത്തോടെ യുകെയിലെ പണപ്പെരുപ്പം (inflation) 40 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 10.1 ശതമാനം ആണ് ജൂലൈയിലെ പണപ്പെരുപ്പം. 40 വര്‍ഷത്തിന് ശേഷമാണ് രാജ്യത്തെ പണപ്പെരുപ്പം ഇരട്ട അക്കത്തില്‍ എത്തുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടും (Bank of England) മറ്റ് സാമ്പത്തിക വിദഗ്ധരും പ്രവചിച്ചതിലും കൂടുതലാണ് രാജ്യത്തെ പണപ്പെരുപ്പം.

ജൂണില്‍ രാജ്യത്തെ പണപ്പെരുപ്പം 9.4 ശതമാനം ആയിരുന്നു. ഭക്ഷ്യസാധനങ്ങളുടെ വില ഉയര്‍ന്നതാണ് പണപ്പെരുപ്പം 10 ശതമനം കടക്കാനുള്ള പ്രധാന കാരണം. ഊര്‍ജ്ജ മേഖലയില്‍ നിന്ന് വിലക്കയറ്റം മറ്റ് മേഖലകളിലേക്കും വ്യാപിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര ബാങ്ക് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയേക്കും.

ഈ മാസം ആദ്യം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 0.50 ശതമാനം ഉയര്‍ത്തിയിരുന്നു. നിലവില്‍ രാജ്യത്തെ പലിശ നിരക്ക് (1.75 ശതമാനം) 27 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയിലാണ്. ഒക്ടോബറോടെ പണപ്പെരുപ്പം 13 ശതമാനത്തിലെത്തും എന്നാണ് വിലയിരുത്തല്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തോടെ ആരംഭിക്കുന്ന സാമ്പത്തിക മാന്ദ്യം 2024 വരെ നീണ്ടുനില്‍ക്കും എന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രവചനം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com