യുക്രൈന്‍-റഷ്യ സംഘര്‍ഷം: കേരളത്തിലെ കല്യാണങ്ങളെയും ബാധിക്കും

യുക്രൈനിനുനേരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ കുതിച്ചുയര്‍ന്ന് സ്വര്‍ണ വിപണി. സംസ്ഥാനത്ത് ഇന്ന് പവന് 680 രൂപയോളമാണ് സ്വര്‍ണവില വര്‍ധിച്ചത്. ഒരു ഗ്രാമിന് 85 രൂപയുടെ വര്‍ധന. പവന് 37,480 രൂപ എന്ന തോതിലാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 4,685 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയും ഇതാണ്.

ഇന്നലെ പവന് 200 രൂപയോളം വില കുറഞ്ഞിരുന്നു. എന്നാല്‍, ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍, ഔണ്‍സിന് 1,943.86 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നനിലയും ഇതാണ്.
സ്വര്‍ണ വില ഇനിയും ഉരുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നു. ''സ്വര്‍ണവില ഇനിയും കുതിച്ചുയരും. ഇന്ന് വീണ്ടും വില വര്‍ധനവുണ്ടായേക്കാം'' കാസര്‍കോട്ടെ ആന്റിക് ജൂവല്‍റി ഉടമ ആസിഫ് മാളികയില്‍ ധനത്തോട് പറഞ്ഞു.


Related Articles
Next Story
Videos
Share it