ഇന്ത്യയില്‍ അതിസമ്പന്നര്‍ അതിവേഗം വളരുന്നു, ഓഹരി വിപണി ഇതിന് ഊര്‍ജം പകരുന്നതായും പഠനം

വെൽത്ത് മാനേജ്‌മെൻ്റ് സേവനങ്ങൾ ചെറു നഗരങ്ങളിലേക്ക് കൂടി വ്യാപിക്കുന്നു
wealth growing
Image Courtesy: Canva
Published on

ഇന്ത്യയിൽ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നതായി പ്രമുഖ ഫിനാൻഷ്യൽ സർവീസസ് കമ്പനിയായ മോത്തിലാൽ ഓസ്വാളിന്റെ പഠന റിപ്പോര്‍ട്ട്. ഉയര്‍ന്ന ആസ്തിയുളള വ്യക്തികളുടെ എണ്ണത്തില്‍ 12 ശതമാനത്തിൻ്റെ വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

ഇന്ത്യയുടെ ശക്തമായ സാമ്പത്തിക സ്ഥിതിയും ഊര്‍ജസ്വലമായ ഓഹരി വിപണികളുമാണ് ഈ വളർച്ചയ്ക്ക് കാരണം. ഇത് അവരുടെ സമ്പത്ത് വളരെ വേഗത്തിൽ വളരാൻ സഹായിക്കുന്നു.

ആധുനിക നിക്ഷേപ മാർഗങ്ങളായ ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടുകൾ (എ.ഐ.എഫ്), പോർട്ട്‌ഫോളിയോ മാനേജ്‌മെൻ്റ് സർവീസസ് (പി.എം.എസ്), റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെൻ്റ് ട്രസ്റ്റുകൾ (ആർ.ഇ.ഐ.ടി), ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ട്രസ്‌റ്റുകൾ, അന്താരാഷ്‌ട്ര നിക്ഷേപങ്ങൾ എന്നിവയിലാണ് ആളുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. സ്ഥിര നിക്ഷേപങ്ങൾ, സ്വർണ്ണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ പരമ്പരാഗത നിക്ഷേപമാര്‍ഗങ്ങളില്‍ നിന്ന് യുവതലമുറ പിന്മാറുന്ന പ്രവണതയാണ് കാണുന്നത്.

കൂടുതല്‍ ജനങ്ങള്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തും

വെൽത്ത് മാനേജ്‌മെൻ്റ് സേവനങ്ങൾ ചെറു നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വെൽത്ത് മാനേജ്‌മെൻ്റ് കമ്പനികൾ അവരുടെ റിലേഷൻഷിപ്പ് മാനേജർമാരെ (ആർ.എം) വർദ്ധിപ്പിക്കുകയാണ്. ഇത് കൂടുതല്‍ ജനങ്ങളെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സഹായിക്കും, കൂടാതെ സമ്പദ്‌വ്യവസ്ഥ വളര്‍ത്താനും ഓഹരിയില്‍ വരുമാനം മെച്ചപ്പെടുത്താനും സഹായകരമാണ്.

വ്യത്യസ്ത സാമ്പത്തിക സ്ഥിതിയിലുളള ഉപഭോക്താക്കളെ പരിപാലിക്കാന്‍ ഈ സ്ഥാപനങ്ങൾക്ക് സാധിക്കുന്നു. ഇതുമൂലം ശക്തമായ പണമൊഴുക്ക് സൃഷ്ടിക്കാനും ഉപഭോക്താക്കള്‍ക്ക് മികച്ച ലാഭം നേടിക്കൊടുക്കാനും ഇവര്‍ക്ക് സാധിക്കുന്നു. ഓഹരികളില്‍ നിന്ന് നിക്ഷേപകര്‍ക്ക് ആരോഗ്യകരമായ പണ സമ്പാദനമാണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വെല്‍ത്ത് മാനേജ്മെൻ്റ് സ്ഥാപനങ്ങളുടെ വളര്‍ച്ച വലിയ തോതില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. കൂടുതല്‍ ഉപഭോക്താക്കള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതും സാങ്കേതിക വിദ്യ കൂടുതല്‍ മുന്നേറുന്നതും പുതിയ വിപണികളിലേക്ക് വിപുലീകരണം നടത്താന്‍ സാധിക്കുന്നതും ഇവയ്ക്ക് സഹായകരമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com