വലിയ സാമ്പത്തിക ആനുകൂല്യങ്ങളുണ്ടാകില്ല, നികുതി ലളിതവൽക്കരണത്തിലൂടെ വിപണിയെ ഉണർത്തുന്നതായിരിക്കും കേന്ദ്ര ബജറ്റെന്നും പ്രതീക്ഷ

സ്റ്റാൻഡേർഡ് ഡിഡക്ഷൻ വർദ്ധിപ്പിക്കുക, പുതിയ നികുതി വ്യവസ്ഥയിലെ സ്ലാബുകൾ കൂടുതൽ കാര്യക്ഷമമാക്കുക, ഒന്നിലധികം ടി.ഡി.എസ് വ്യവസ്ഥകളെ ഏകീകരിക്കുക എന്നിവ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉണ്ടായേക്കാം
Nirmala Sitharaman
Image courtesy: facebook.com/nirmala.sitharaman, Canva
Published on

ആഗോളതലത്തിലുള്ള സാമ്പത്തിക അസ്ഥിരതകൾക്കിടയിൽ നാളെയാണ് 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ആഭ്യന്തര വളർച്ചാ മാര്‍ഗങ്ങളായ ഉപഭോഗം (Consumption), നിക്ഷേപം (Investment) എന്നിവയില്‍ പ്രധാനമായും ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കരുതുന്നത്. വലിയ സാമ്പത്തിക സൗജന്യങ്ങൾക്ക് (Fiscal giveaways) പകരം നികുതി ലളിതവൽക്കരണത്തിലൂടെയും ലക്ഷ്യബോധത്തോടെയുളള പരിഷ്കാരങ്ങളിലൂടെയും വിപണിയിലെ ഡിമാൻഡ് വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നികുതി പരിഷ്കാരങ്ങളിലെ പ്രതീക്ഷകൾ

നേരിട്ടുള്ള നികുതികളുടെ (Direct Tax) കാര്യത്തിൽ, വലിയ തോതിലുള്ള നിരക്ക് കുറയ്ക്കലിനേക്കാൾ ഉപരിയായി നികുതി വ്യവസ്ഥ ലളിതമാക്കുന്നതിനായിരിക്കും മുൻഗണന നൽകുക. ഇതിന്റെ ഭാഗമായി സ്റ്റാൻഡേർഡ് ഡിഡക്ഷൻ വർദ്ധിപ്പിക്കുക, പുതിയ നികുതി വ്യവസ്ഥയിലെ (New Tax Regime) സ്ലാബുകൾ കൂടുതൽ കാര്യക്ഷമമാക്കുക, ഒന്നിലധികം ടി.ഡി.എസ് (TDS) വ്യവസ്ഥകളെ ഏകീകരിക്കുക എന്നിവ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉണ്ടായേക്കാം. കൂടാതെ, ഇരട്ട നികുതി ഒഴിവാക്കുന്നതിനായി സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (STT) അല്ലെങ്കിൽ മൂലധന നേട്ട നികുതി (Capital Gains Tax) എന്നിവയിൽ മാറ്റങ്ങൾ വരുത്താനും സാധ്യതയുണ്ട്.

നിലവിൽ കമ്പനികൾ ലാഭത്തിന് നികുതി നൽകുകയും പിന്നീട് അതേ ലാഭത്തിൽ നിന്നുള്ള ഡിവിഡന്റിന് നിക്ഷേപകർ വീണ്ടും നികുതി നൽകുകയും ചെയ്യുന്ന രീതി മാറ്റിക്കൊണ്ട്, ഡിവിഡന്റ് ടാക്സ് 10 ശതമാനമായോ അല്ലെങ്കിൽ പൂർണമായോ കുറയ്ക്കുന്നതും സർക്കാർ പരിഗണിച്ചേക്കാം.

നിക്ഷേപവും നവീനതയും

അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പൊതു മൂലധനച്ചെലവ് (Public Capex) ഉയർന്ന നിലയിൽ തന്നെ തുടരും. എന്നാൽ കേവലം നിർമ്മാണ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാതെ, ഗവേഷണത്തിനും വികസനത്തിനും (R&D) കൂടുതൽ പ്രോത്സാഹനം നൽകുന്ന രീതിയിലേക്ക് നയങ്ങൾ മാറിയേക്കാം. പ്രതിരോധം, ഫാർമ തുടങ്ങിയ മേഖലകളിൽ ഇത്തരം ഇന്നൊവേഷനുകൾക്ക് പ്രാധാന്യം നൽകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഉൽപ്പാദനക്ഷമതയും കയറ്റുമതിയും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന വിലയിരുത്തലാണ് പൊതുവെയുളളത്.

ചുരുക്കത്തിൽ, അനിശ്ചിതമായ ആഗോള സാഹചര്യത്തിൽ ഇന്ത്യയുടെ മത്സരക്ഷമത നിലനിർത്താൻ സുസ്ഥിരമായ ഉപഭോഗവും കൃത്യമായ നടപ്പിലാക്കലും (Execution) ലക്ഷ്യമിട്ടുള്ള ഒരു ബജറ്റായിരിക്കും ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കാനും വിദേശ നിക്ഷേപകരുടെ പങ്കാളിത്തം ലളിതമാക്കാനുമുള്ള നീക്കങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും.

Union Budget 2026 expected to boost demand via tax simplification, not through major fiscal giveaways, focusing on consumption and investment.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com