ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപ പലിയിന്മേലുള്ള ടിഡിസ് പരിധി 40,000 രൂപയാക്കി ഉയർത്തി.
അഞ്ചു ലക്ഷം വരെ ആദായ നികുതി ഇല്ല. ആദ്യമായാണ് ഒരു ഇടക്കാല ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിക്കുന്നത്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 ആക്കി ഉയർത്തി. ഇളവുകൾ ചേരുമ്പോൾ പരിധി 6.5 ലക്ഷമാകും
ആദായനികുതി പരിധി പരിധി 5 ലക്ഷമായി ഉയർത്തി
2019-20 ലെ ധനക്കമ്മി ടാർജറ്റ് ജിഡിപിയുടെ 3.4%
വിഷൻ 2030: അത്യാധുനിക അടിസ്ഥാന സൗകര്യം നിർമ്മിക്കും
വിഷൻ 2030: 2022 ഇന്ത്യൻ ബഹിരാകാശയാത്രികൻ സ്പേസിൽ എത്തും
വിഷൻ 2030: ഗ്രാമീണ വ്യവസായ വല്‍ക്കരണം, ആധുനിക ടെക്നോളജിയുടെ സഹായത്തോടെ.
വിഷൻ 2030: ഡിജിറ്റൽ ഇന്ത്യ എല്ലാ പൗരനിലേക്കും, ശുദ്ധമായ പുഴകൾ, എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം
അഞ്ച് വർഷം കൊണ്ട് ഇന്ത്യ 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാകും, 8 വർഷം കൊണ്ട് 10 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാകും
സർക്കാരിന്റെ 'വിഷൻ 2030' ധനമന്ത്രി പ്രഖ്യാപിക്കുന്നു
3,38,000 കടലാസ് കമ്പനികളെ കണ്ടുപിടിച്ച്, ഡീ-രജിസ്റ്റർ ചെയ്തു
റെയിൽവേയ്ക്ക് 64000 കോടി
ജിഎസ്ടി വരുമാനം ഈ വർഷം 1 ലക്ഷം കോടി കവിയും
സിനിമ അനുമതികൾക്ക് ഏകജാലക സംവിധാനം: ചലച്ചിത്ര മേഖലയിലെ ഓഹരികൾ കുതിക്കുന്നു.
ടാക്സ് റിട്ടേൺ 3.79 കോടിയിൽ നിന്ന് 6.85 കൂടിയായി ഉയർന്നു. നികുതി വരുമാനം 6.38 ലക്ഷം കോടി രൂപയിൽ നിന്ന് 12 ലക്ഷം രൂപയായി.
ജിഎസ്ടി ഇടത്തരക്കാരുടെ നികുതി ഭാരം കുറച്ചു: പിയൂഷ് ഗോയൽ
2 വർഷത്തിനുള്ളിൽ എല്ലാ റിട്ടേൺ അസെസ്മെന്റുകളും ഇലക്ട്രോണിക് സംവിധാനത്തിലാക്കും
ടാക്സ് റിട്ടേൺ ഫയലിംഗ് എണ്ണം കൂടി, ഇൻകം ടാക്സ് റിട്ടേണുകൾ ഇനി 24 മണിക്കൂറിനകം പ്രോസസ് ചെയ്യും
സിനിമ വിനോദ മേഖലയ്ക്ക് അനുമതികൾക്കായി ഏകജാലക സംവിധാനം
പ്രതിരോധ മേഖലയ്ക്ക് 3 ലക്ഷം കോടി
ആശാ വർക്കർമാരുടെ വേതനം 50 ശതമാനം കൂട്ടും
ഉൾനാടൻ ജലഗതാഗത സംവിധാനമുപയോഗിച്ചുള്ള ചരക്കുനീക്കം നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും
ബജറ്റ് 2019: അഗ്രി, ട്രാക്ടർ നിർമ്മാണ മേഖലകളിലെ ഓഹരി കുതിക്കുന്നു
ഇഎസ്‌ഐ പരിധി 21,000 രൂപയാക്കി ഉയർത്തി
നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോർട്ടൽ ഉടൻ
സ്ത്രീകളുടെ അഭിവൃദ്ധി മാത്രമല്ല, സ്ത്രീകൾ നയിക്കുന്ന അഭിവൃദ്ധിയാണ് രാജ്യത്തിൻറെ ലക്ഷം
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 3000 രൂപ മാസം പെൻഷൻ
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ സ്കീം
ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി വർധിപ്പിച്ചു
മത്സ്യ മേഖലയ്ക്ക് [പ്രത്യേക വകുപ്പ് രൂപീകരിക്കും. അനിമൽ ഹസ്ബൻട്രി & ഫിഷറീസ് മേഖലയ്ക്ക് വായ്പയിൽ 2% പലിശ സർക്കാർ വഹിക്കും.
പശുക്കൾക്കായി രാഷ്ട്രീയ കാമധേനു യോജന പദ്ധതി. കന്നുകാലി വളർത്തലിന് 2% പലിശയിൽ ധനസഹായം. രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതി വിഹിതം 750 കോടിയായി വർധിപ്പിച്ചു.
12 കോടി കർഷകർക്ക് ഗുണം ചെയ്യുമെന്ന് ധനമന്ത്രി
പിഎം കിസാൻ യോജനക്ക് കീഴിൽ 6000 രൂപ പ്രതിവർഷം ധനസഹായം
രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കൃഷിക്കാർക്ക് സർക്കാർ നേരിട്ട് ധനസഹായം നൽകും
ചെറുകിട, ഇടത്തരം കർഷകർക്ക് സഹായം പ്രഖ്യാപിച്ചു.
കൃഷിക്കാരുടെ വരുമാനം ഇരട്ടിയായി: ധനമന്ത്രി
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ നൽകി: പിയൂഷ് ഗോയൽ
സർക്കാരിന്റെ 'റിപ്പോർട്ട് കാർഡ്' അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി
ഗ്രാമീണ റോഡുകൾക്കായി 19,000 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്: ധനമന്ത്രി
സ്വച്ഛ് ഭാരത്, സാമ്പത്തിക സംവരണം, റേറ, ബിനാമി നിയമം, പാപ്പരത്തനിയമം, സാമ്പത്തിക സംവരണം എന്നിവ ഉയർത്തിക്കാട്ടി ധമന്ത്രിയുടെ ബജറ്റ് പ്രസംഗം പുരോഗമിക്കുന്നു
ബാങ്കിംഗ് മേഖലയുടെ 'ശുദ്ധീകരണം' വിജയകരമായി നടപ്പാക്കി. റിയൽ എസ്റ്റേറ്റ് മേഖലയിൽ കൂടുതൽ സുതാര്യത കൊണ്ടുവന്നു.
ധനക്കമ്മി 3.4% ആയി കുറച്ചു
ഈ സാമ്പത്തിക വർഷം കറന്റ് എക്കൗണ്ട് കമ്മി 2.5% മാകും
നാണയപ്പെരുപ്പം 4.6% മായി കുറച്ചത് എൻഡിഎ സർക്കാർ ആണ്: പിയൂഷ് ഗോയൽ
2013-14 കാലയളവിൽ 11 മത്തെ സ്ഥാനത്തായിരുന്ന രാജ്യം ഇന്ന് അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്: പിയൂഷ് ഗോയൽ
ഇന്ത്യ വളർച്ചയുടെ പാതയിലാണ്, സാമ്പത്തിക വളർച്ച ത്വരിതപ്പെട്ടു: പിയൂഷ് ഗോയൽ
പ്രതിപക്ഷ ബഹളത്തിനിടെ ധനമന്ത്രി പിയൂഷ് ഗോയൽ ബജറ്റ് അവതരണം ആരംഭിച്ചു.
പൊതുബജറ്റ് ചോർന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി രംഗത്ത്. പ്രധാന ഭാഗങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
മോദി സർക്കാരിന്റെ 'റിപ്പോർട്ട് കാർഡ്' ഇത്തവണത്തെ ബജറ്റിൽ ഉണ്ടാകുമായിരിക്കുമെന്ന് രാഷ്ട്രീയ-സാമ്പത്തിക വിദഗ്ധർ
പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ക്ക് ഊന്നല്‍ നൽകുമെന്ന് പ്രതീക്ഷ.
ഇടക്കാല ബജറ്റിന് മുൻപുള്ള മന്ത്രിസഭാ യോഗം ആരംഭിച്ചു.
ധനമന്ത്രി പിയൂഷ് ഗോയൽ പാർലമെൻറിൽ എത്തി. 11 മണിക്ക് ബജറ്റ് അവതരണം ആരംഭിക്കും.