സമാശ്വാസമോ, അധികഭാരമോ? കേന്ദ്രബജറ്റ് രാവിലെ 11ന്

ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത് തുടര്‍ച്ചയായ എട്ടാം തവണ
Union Budget, Nirmala Sitharaman
Published on

മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റ് ഇന്ന് (ശനി) രാവിലെ 11 മുതല്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. ഉച്ചക്ക് ഒരു മണിക്കു മുന്‍പ് ബജറ്റ് അവതരണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഒരു ഇടക്കാല ബജറ്റ് അടക്കം, എട്ട് ബജറ്റുകളുടെ റെക്കോര്‍ഡ് അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡ് കൂടിയാണ് നിര്‍മല സീതാരാമന്‍ സ്വന്തമാക്കുന്നത്.

അത്ര ശോഭനമല്ല കാര്യങ്ങള്‍

ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥിതി മെച്ചമാണെന്നു പറയുമ്പോള്‍ തന്നെ വിലക്കയറ്റം, പണപ്പെരുപ്പം, വളര്‍ച്ചാ മുരടിപ്പ്, അമേരിക്കയിലെ ഭരണമാറ്റം വിവിധ രംഗങ്ങളില്‍ സൃഷ്ടിച്ചേക്കാവുന്ന ചലനങ്ങള്‍ എന്നിവക്കിടയിലാണ് രാജ്യം. വളര്‍ച്ചാ നിരക്ക് നടപ്പു വര്‍ഷം മാത്രമല്ല, അടുത്ത വര്‍ഷവും ആറര ശതമാനത്തിനടുത്ത് കറങ്ങുമെന്ന പ്രവചനമാണ് സാമ്പത്തിക സര്‍വേ നല്‍കുന്നത്. ഇതിനിടിയില്‍ ഉപഭോഗം വര്‍ധിപ്പിക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനും ധനമന്ത്രി എന്താണ് ചെയ്യാന്‍ പോകുന്നത്?

കേരളത്തിന് എന്തു കിട്ടും?

ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കാനുള്ള പൊടിക്കൈകള്‍ എന്തൊക്കെ? 'എന്നും കോരന് കുമ്പിളില്‍ കഞ്ഞി' എന്ന വിലാപവുമായി നില്‍ക്കുന്ന കേരളത്തിന്റെ പണഞെരുക്കവും വികസന പോരായ്മയും പരിഹരിക്കാന്‍ ബജറ്റില്‍ എന്തൊക്കെയുണ്ടാവും? ഇത്തരം നിരവധി വിഷയങ്ങളുമായി വലിയ ആകാംക്ഷയുമായാണ് ബജറ്റിലേക്ക് എല്ലാവരും കാതു കൂര്‍പ്പിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com